Film News

സരക്ക് സാമ്രാജ്യത്തിന് മഹാ രാജ: വിക്രമിന്റെ 'മഹാന്‍', ട്രെയ്‌ലര്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന 'മഹാന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഫെബ്രുവരി 10ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തില്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും പ്രധാന വേഷം അവതരിപ്പിക്കുന്നു. ഇരുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മഹാന്‍'.

അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ 'മഹാന്‍' എന്ന പേരിലും കന്നഡയില്‍ 'മഹാപുരുഷ' എന്ന പേരിലും ആണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തില്‍ ബോബി സിംഹ, സിമ്രാന്‍ എന്നിവരും പ്രധാന റേളില്‍ എത്തുന്നു.

ആക്ഷന്‍ എന്നതിന് പുറമെ തീവ്രമായ വികാരങ്ങളും ചിത്രത്തില്‍ പറഞ്ഞ് പോകുന്നുണ്ട്. അതിനാല്‍ തന്നെ സിനിമ എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്നാണ് വിക്രം 'മഹാനെ' കുറിച്ച് പറഞ്ഞത്.

'മഹാന്‍ എനിക്ക് ഏറെ സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ്. ഇത് എന്റെ 60-ാമത്തെ ചിത്രമാണ്, എന്റെ സിനിമാ യാത്രയിലെ മറ്റൊരു നാഴികക്കല്ല്. രണ്ടാമതായി എന്റെ മകന്‍ ധ്രുവ് വിക്രം സിനിമയിലും എന്റെ മകനായി അഭിനയിക്കുന്നു. പിന്നെ സിനിമയിലെ എന്റെ കഥാപാത്രത്തിന് ഒന്നിലധികം ഷേഡുകളുണ്ട്. കഥ പുരോഗമിക്കുമ്പോള്‍ കഥാപാത്രം ഒരു വികാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ രസകരമായൊരു അനുഭവമായിരുന്നു'; ചിയാന്‍ വിക്രം

അതേസമയം വിക്രമിനൊപ്പം സിനിമ ചെയ്യുന്നത് എല്ലായിപ്പോഴും സന്തോഷമുള്ള കാര്യമാണെന്ന് കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. 'വിക്രമിനെയും ധ്രുവിനെയും ആദ്യമായി അച്ഛന്‍-മകന്‍ ജോഡിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ മഹാനിലൂടെ എനിക്ക് സാധിച്ചു. മഹാന്‍ എന്ന സിനിമയ്ക്ക് വേണ്ടി അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മികച്ച രീതിയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചുവെന്നും' കാര്‍ത്തിക് വ്യക്തമാക്കി.

അച്ഛന് ഒപ്പം ആദ്യമായി സ്‌ക്രീനിലെത്തുന്നതിന്റെ സന്തോഷം ധ്രുവ് വിക്രമും പങ്കുവെച്ചു. 'മഹാന്‍ എനിക്ക് വളരെ പ്രത്യേകതയുള്ള സിനിമയാണ്, കാരണം ഇതാദ്യമായാണ് ഞാന്‍ എന്റെ അച്ഛനോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടുന്നത്. അതും അച്ഛന്റെ മകന്റെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അച്ഛനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും' ധ്രുവ് പറയുന്നു.

അതോടൊപ്പം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചത് മികച്ച അനുഭമായിരുന്നു എന്നും ധ്രുവ് വ്യക്തമാക്കി.

ഒരിക്കല്‍ കൂടി വിക്രമിനും കാര്‍ത്തിക്കിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മികച്ച അനുഭവമാണെന്ന് നടി സിമ്രാന്‍ പറഞ്ഞു. 'ഒരുപാട് ഇമോഷനുകളും ഡ്രാമയും ഇഴചേര്‍ന്ന ഒരു ആക്ഷന്‍ പായ്ക്ക് എന്റര്‍ടെയ്നറാണ് മഹാന്‍. നാച്ചി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്' എന്നും സിമ്രാന്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT