Film News

'നീന്തൽ ട്രോളുകൾ ​ഗുണമായി, ട്രോളന്മാർക്ക് നന്ദി', മഡോണ സെബാസ്റ്റ്യൻ

ട്രോളന്മാർക്ക് നന്ദി പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ. 2018 സെപ്റ്റംബറിൽ മാതൃഭൂമി കപ്പ ടി വിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തിൽ മഡോണ പറഞ്ഞ ചില കാര്യങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താരത്തിനെതിരെ നിറയെ ട്രോളുകളും പ്രചരിച്ചു.

എന്നാൽ അന്നത്തെ നീന്തൻ ട്രോളുകൾ തനിക്ക് ​ഗുണമായെന്ന് മഡോണ പറയുന്നു. അതിന് ശേഷം പല സിനിമാക്കാരും കഥ പറയാൻ വന്നു തുടങ്ങി, പരസ്യങ്ങളിലേക്ക് വിളി വന്നു. ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചതിന് ട്രോളൻമാർക്ക് നന്ദിയുണ്ട്. ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മഡോണയുടെ പ്രതികരണം.

'എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവർക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകൾ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നു', മഡോണ പറയുന്നു.

ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടിലൂടെ ഓടിക്കുന്നത് ഓർമ്മയുണ്ട്, ഒന്നര വയസ്സിൽ നീന്തൽ പഠിപ്പിക്കാനായി പുഴയിൽ ഇറക്കുമായിരുന്നു, അതുകൊണ്ട് തനിക്ക് രണ്ട് വയസ്സു മുതൽ നന്നായി നീന്താൻ അറിയാമായിരുന്നു, എന്നെല്ലാമാണ് അഭിമുഖത്തിൽ മഡോണ പറഞ്ഞത്. മഡോണ പങ്കുവെച്ച കുട്ടിക്കാലത്തെ അനുഭവങ്ങൾ വെറും തള്ളുകളായിട്ടാണെന്നായിരുന്നു ട്രോളുകൾ.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT