Film News

വില്ലനായി ഫഹദ്, ഞെട്ടിക്കാന്‍ വടിവേലു, മാരി സെല്‍വരാജിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'മാമന്നന്‍' ട്രെയ്‌ലര്‍

വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്റെ' ട്രെയ്‌ലര്‍ പുറത്ത്. മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും 'മാമന്നന്‍' എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളിലെത്തും.

'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ മുന്‍പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫഹദിന്റെ ശക്തമായ വേഷമാണ് ചിത്രത്തിലെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ഒപ്പം ജാതി രാഷ്ട്രീയം പരിയേറും പെരുമാള്‍ പോലെ തന്നെ വിളിച്ചു പറയുമെന്നും ട്രെയ്‌ലറിലുണ്ട്.

ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാനചിത്രമായിരിക്കും 'മാമന്നന്‍'. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്നും കൂടാതെ വടിവേലുന്റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും സംവിധായകന്‍ മാരി സെല്‍വരാജ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ചിത്രം സംസാരിക്കുന്നത് മാരി സെല്‍വരാജിന്റെ രാഷ്ട്രീയം മാത്രമല്ല, തന്റേയും കൂടിയാണെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസനും പറഞ്ഞിരുന്നു.

എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു. എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT