Film News

കല മുതല്‍ കലാപം വരെ, കാമ്പസ് നൊസ്റ്റാള്‍ജിയയുമായി 'ലവ്ഫുള്ളി യുവേഴ്‌സ് വേദ' ട്രെയ്‌ലര്‍

രജിഷ വിജയനും വെങ്കിടേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലവ്ഫുള്ളി യുവര്‍സ് വേദ'. കാമ്പസ് ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ പ്രഗേഷ് സുകുമാരനാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

വേദ എന്ന രജിഷയുടെ കേന്ദ്രകഥാപാത്രത്തില്‍ തുടങ്ങി, അവളുടെ ലോകവും കവിതകളും അതിനൊപ്പം കാമ്പസ് രാഷ്ട്രീയവും പ്രണയവും സൗഹൃദവുമെല്ലാം സിനിമയിലുണ്ടെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, അനിഖ സുരേന്ദ്രന്‍, നില്‍ജ കെ ബേബി, അപ്പാനി ശരത്, ചന്തുനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം മാര്‍ച്ച് 3 തീയറ്ററുകളില്‍ എത്തും.

R2 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖര്‍, ഷാജു ശ്രീധര്‍, ശ്രുതി ജയന്‍, വിജയകൃഷണന്‍, അര്‍ജുന്‍ പി അശോകന്‍, സൂര്യലാല്‍, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങള്‍. ബാബു വൈലത്തൂരിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസ് ആണ്.

കോ പ്രൊഡ്യൂസര്‍ - അബ്ദുല്‍ സലീം, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, പ്രോജെക്റ്റ് കണ്‍സള്‍ടന്റ് - അന്‍ഷാദ് അലി, ചീഫ് അസ്സോസിയേറ്റ് - നിതിന്‍ സി സി, എഡിറ്റര്‍ - സോബിന്‍ സോമന്‍, കലാസംവിധാനാം - സുഭാഷ് കരുണ, വസ്ത്രാലങ്കാരം -അരുണ്‍ മനോഹര്‍, മേക്കപ്പ് - ആര്‍ ജി വയനാട്, സംഘട്ടനം - ഫിനിക്സ് പ്രഭു, ടൈറ്റില്‍ ഡിസൈന്‍ - ധനുഷ് പ്രകാശ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ - റെനി ദിവാകര്‍, സ്റ്റില്‍സ് - റിഷാജ് മുഹമ്മദ്, ഡിസൈന്‍സ് - യെല്ലോടൂത്ത്, കളറിസ്‌റ് - ലിജു പ്രഭാകര്‍, ഫിനാന്‍സ് ഹെഡ് - സുല്‍ഫിക്കര്‍, സൗണ്ട് ഡിസൈന്‍ - വിഷ്ണു പി സി, പി ആര്‍ ഒ - എ എസ് ദിനേശ്, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ, ഡിജില്‍ മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

SCROLL FOR NEXT