Film News

അതൊരു പ്രഖ്യാപനമായിരുന്നു, ലിജോ പെല്ലിശേരിയുടെ 'എ' ജൂലൈ ഒന്ന് മുതല്‍

പുതിയ സിനിമ പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി. 'എ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ ഒന്നിന് ആരംഭിക്കും. താരനിരയോ സാങ്കേതിക പ്രവര്‍ത്തകരെയോ ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കാതെയാണ് സിനിമയുടെ പ്രഖ്യാപനം. ലിജോ പെല്ലിശേരിക്കൊപ്പം ചെമ്പന്‍ വിനോദ് ജോസും സിനിമയുടെ ഭാഗമാകും.

പുതിയ സിനിമകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ചതിന് പിന്നാലെ 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍' എന്ന് ലിജോ പെല്ലിശേരി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എ എന്ന സിനിമയുടെ പ്രഖ്യാപനം. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ഉണ്ടയുടെ തിരക്കഥാകൃത്ത് കൂടിയായ ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ഹഗാര്‍ എന്ന ചിത്രം ജൂലൈയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആഷിക് അബുവാണ് ഈ സിനിമയുടെ ക്യാമറ.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 50 അംഗ ടീമിനെ ഉള്‍ക്കൊള്ളിച്ച് സിനിമാ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിര്‍ത്തിവച്ച് സിനിമകള്‍ പൂര്‍ത്തിയാക്കാതെ പുതിയ സിനിമ തുടങ്ങേണ്ടെന്നായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട്. എന്നാല്‍ മൂന്ന് മാസമായി ലോക്ക് ഡൗണിലായ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നിഷേധിക്കാനാകില്ലെന്നും പുതിയ സിനിമകള്‍ക്ക് പിന്തുണ നല്‍കുമെന്നും ഫെഫ്ക അറിയിച്ചു.

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സീ യൂ സൂണ്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതിനെതിരെയും നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത് വന്നിരുന്നു. ഐ ഫോണില്‍ ചിത്രീകരിക്കുന്ന ഈ ഘട്ടത്തില്‍ ഫീച്ചര്‍ ഫിലിം ആണോ ഡോക്യുമെന്ററിയാണോ എന്ന് തീരുമാനിച്ചിട്ടില്ലാത്ത പ്രൊജക്ട് ആണ് ഇതെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഫഹദ് ഫാസില്‍ നല്‍കിയ വിശദീകരണം. മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ സിനിമക്ക് പിന്നാലെ ഖാലിദ് റഹ്മാന്‍ ചിത്രവും ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, രജിഷാ വിജയന്‍ എന്നിവരാണ് ഒരു ഫ്‌ളാറ്റില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയിലെ താരങ്ങള്‍. ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം.

ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രവും കൊവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും. ജെല്ലിക്കട്ട്, ചുരുളി എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ലിജോ പെല്ലിശേരി ചിത്രവുമായിരിക്കും ജൂലൈ ഒന്നിന് തുടങ്ങാനിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT