Film News

കേളു മല്ലന്റെ പതിനെട്ട് കളരിയില്‍ മോഹന്‍ലാല്‍ ; അറിയേണ്ടത് വടത്തിന് അപ്പുറത്തെന്തെന്ന് ; മലൈക്കോട്ടെ വാലിബന്‍ വീഡിയോ

പിറന്നാള്‍ ദിനത്തിന്റെ മോഹന്‍ലാലിന്റെ മലൈക്കോട്ടെ വാലിബന്റെ ഗ്ലിംസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. സിനിമയുടെ നേരത്തെ പുറത്ത് വിട്ട പോസ്റ്ററിലെ പോലെ തന്നെ വടം കെട്ടി എന്തോ വലിച്ച് നീക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വീഡിയോയിലെ വടവും ആള്‍ക്കൂട്ടവും അതിന് ശേഷമുള്ള 'അടിവാരത്ത് കേളു മല്ലന്റെ പതിനെട്ട് കളരി' എന്നൊരു മൈല്‍ക്കുറ്റിയിലെ എഴുത്തുമെല്ലാം ഒരു മല്ലയുദ്ധത്തിന്റെയും ഗുസ്തിയുടെയുമെല്ലാം സ്വഭാവമുണ്ട്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഞങ്ങളുടെ സ്വന്തം 'മലൈക്കോട്ടൈ വാലിബനു'മായ ലാല്‍ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍'. അടുത്തിടെയാണ് സിനിമയുടെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് ഷൂട്ട് ചെയ്യുക പ്രയാസമായിരുന്നെന്നും ചിത്രീകരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകളായിരുന്നു സിനിമയിലേതെന്നും എന്നാല്‍ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞിരുന്നു.

'നന്‍പകല്‍നേരത്ത് മയക്കം' എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ലിജോ ചിത്രമാണ് 'മലൈക്കോട്ടെ വാലിബന്‍'. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി.എസ് റഫീക്കാണ് തിരക്കഥയെഴുതുന്നത്. മലയാളത്തിലെയും ഇതരഭാഷയിലെയും മുന്‍നിര താരങ്ങള്‍ ഈ ആക്ഷന്‍ എന്റര്‍ടെയിനറില്‍ ഒന്നിക്കുന്നു. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'മലൈക്കോട്ടൈ വാലിബന്‍'. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT