Film News

പ്രിയ മുസ്തു, നിങ്ങൾക്കും എല്ലാം "മുറ"പോലെ വന്നു ചേരട്ടെ; 'മുറ'യ്ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും

മുസ്തഫ സംവിധാനം ചെയ്ത ചിത്രം "മുറ"ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും. "ബ്രാൻഡ് ന്യൂ ബാച്ച്" എന്നാണ് ചിത്രത്തെ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷിപ്പിച്ചിരിക്കുന്നത്. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് 'കരുതു'ന്ന തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓർമ്മിപ്പിക്കലാണ് ഈ 'മുറ'. എന്നാണ് സുരഭി ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 'കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് 'മുറ'. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ ആണ് മുറയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.

സുരഭി ലക്ഷിമിയുടെ പോസ്റ്റ്:

മുസ്തു....ഇന്നലെ മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയിൽ പുതുമുഖ അഭിനേതാക്കൾ ഹ്രിദ്ധു ഹാറൂൺ, അനുജിത്, യദു, ജോബിൻ, എല്ലാവരും അതിഗംഭീരം, ഒപ്പം പാർവതി ചേച്ചിയും സുരാജേട്ടനും തകർത്തു, മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് 'കരുതു'ന്ന തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓർമ്മിപ്പിക്കലാണ് ഈ 'മുറ'. വിജയത്തിന് കുറുക്കുവഴികളില്ല, ഹാർഡ് വർക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്നപ്രിയ മുസ്തു .... നിങ്ങൾക്കും എല്ലാം "മുറ"പോലെ വന്നു ചേരട്ടെ ..... സ്ക്രിപ്റ്റും, മ്യൂസിക്കും,ക്യാമറയും എഡിറ്റും,എല്ലാം തകർത്തു,..മുറയുടെ എല്ലാ അണിയറ പ്രവർത്തകർക്കെല്ലാവർക്കും ആശംസകൾ.

നാല് യുവാക്കൾ ഏറ്റെടുക്കുന്ന ദൗത്യവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറ ചിത്രീകരണം നടന്നത്. ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ പ്രതീഷ് ശേഖര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT