Film News

'ഇനി എന്നെ ആര് കാണണമെന്ന് ഞാന്‍ തീരുമാനിക്കും' ആ കാറുമായി ദുല്‍ഖറിന്റെ കുറുപ്പ് പോയ പോക്ക്

കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും

എന്തായാലും ഒരു കാര്യം ഒറപ്പാ, എന്നെ ആര് കാണണെന്ന് ഞാന്‍ തീരുമാനിക്കും. അത് കാക്കിയാണെങ്കിലും ശരി, ഖദര്‍ ആണെങ്കിലും ശരി

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കുറുപ്പ് സിനിമയുടെ ടീസറിലെ ഡയലോഗ് ഇങ്ങനെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജിതിന്‍ ജോസിന്റെ കഥക്ക് ഡാനിയല്‍ സായൂജ് നായരും, കെ എസ് അരവിന്ദും തിരക്കഥയൊരുക്കുന്നു. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിമിഷ് രവി ക്യാമറയും. ദുല്‍ഖറിന്റെ ബാനറായ വേ ഫെററും എം സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മാണം.

കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന സിനിമ 2017ല്‍ പ്രഖ്യാപിച്ചതാണ്. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രീകരണത്തിലേക്ക് കടന്നത്.

കുറുപ്പ് ഫെബ്രുവരി 23ന് ഷൂട്ടിംഗ് പൂര്‍ത്തിയായി. മമ്മൂട്ടിയുടെ വിതരണ കമ്പനിയായ പ്ലേ ഹൗസ് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

35 വര്‍ഷം മുമ്പ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആസൂത്രിത കൊലപാതകവും കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ഷെഡ്യൂള്‍ പാലക്കാട് പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളില്‍ അതിഥി താരമായി ടൊവിനോ തോമസും കുറുപ്പിനെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് സുകുമാരനും സിനിമയിലുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. വിഗ്നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. പ്രവീണ്‍ വര്‍മ്മ കോസ്റ്റിയൂം.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമായിരിക്കും കുറുപ്പ്. 35 കോടി മുതല്‍മുടക്കില്‍ കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തു.

105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. കുറുപ്പ് ഡബ്ബിങ് പൂര്‍ത്തിയായി. പെരുന്നാള്‍ റിലീസായി തയ്യാറെടുത്ത ചിത്രം കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീണ്ടു പോയിരിക്കുകയാണ്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT