Film News

കുറുപ്പ് നെറ്റ്ഫ്‌ലിക്‌സില്‍ 'ട്രെന്റിങ്ങ് നമ്പര്‍ വണ്‍'; നന്ദി പറഞ്ഞ് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ഡിസംബര്‍ 14നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. സ്ട്രീമിങ്ങ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ ചിത്രം നെറ്റ്ഫ്‌ലിക്‌സിന്റെ ട്രെന്റിങ്ങ് ലിസ്റ്റില്‍ ഇടം പിടിച്ചു. നിലവില്‍ ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാമതാണ് കുറുപ്പ്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ മികച്ച രീതിയില്‍ സ്ട്രീമിങ്ങ് തുടരുന്നതിന്റെ സന്തോഷം ദുല്‍ഖര്‍ സല്‍മാനും പങ്കുവെച്ചു. ട്രെന്റിങ്ങ് ലിസ്റ്റില്‍ കുറുപ്പിനെ എത്തിച്ചതിന് ദുല്‍ഖര്‍ നന്ദി അറിയിക്കുകയും ചെയ്തു.

അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരിക്കുന്നത്. അതിനാല്‍ ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും അഞ്ചാം സ്ഥാനവും എട്ടാം സ്ഥാനവും കുറുപ്പിനാണ്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

അതേസമയം നവംബര്‍ 12ന് റിലീസ് ചെയ്ത കുറുപ്പ് ബോക്സ് ഓഫീസില്‍ 75 കോടിയാണ് നേടിയത്. ഇതുവരെ ലോകവ്യാപകമായി 35,000 ഷോകളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതേസമയം കുറുപ്പ് നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബില്‍ ഇടം നേടിയത്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്. ദുല്‍ഖറിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്. 35 കോടിയായിരുന്നു കുറുപ്പിന്റെ മുടക്കുമുതല്‍. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്. ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍, ശോഭിത ധുലിപാല, സണ്ണി വെയിന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT