Film News

'രണ്ടാം വരവിനൊരുങ്ങി കൊഴുമ്മല്‍ രാജീവന്‍'; സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യില്‍ ജോയിന്‍ ചെയ്ത് കുഞ്ചാക്കോ ബോബന്‍

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്‍ കഥാപാത്രം കൊഴുമ്മല്‍ രാജീവ് തിരിച്ചെത്തുന്നു. മലയാള സിനിമയിലെ ആദ്യത്തെ സിപിന്‍ ഓഫ് ചിത്രമായി ഒരുങ്ങുന്ന 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' യിലാണ് ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനാകുന്നത്. 'ന്നാ താന്‍ കേസ് കൊട്' ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ കൊഴുമ്മല്‍ രാജീവ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴ് അംഗീകാരങ്ങളാണ് ചിത്രം നേടിയത്. 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ രാജേഷ് മാധവന്റെയും ചിത്ര നായരുടെയും കഥാപാത്രങ്ങളായിരുന്നു സുരേഷന്‍ കാവുംതാഴെയും സുമലത ടീച്ചറും. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'. 'ന്നാ താന്‍ കേസ് കൊട്' റീലീസ് ആയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തത്. ചിത്രത്തിന്റെ വാര്‍ഷികം സെറ്റില്‍ കേക്ക് മുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു.

ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്നുവരികയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT