Film News

കൊച്ചിയില്‍ നിന്നൊരു 'കൊച്ചമേരിക്ക'; വെബ് സീരീസുമായി രതീഷ് കുമാര്‍

ലോക്ഡൗണ്‍ പ്രേക്ഷകരില്‍ നിന്ന് തിയേറ്ററും സിനിമയും താത്ക്കാലികമായി അകറ്റിയെങ്കിലും വെബ്‌സീരീസുകളും യൂട്യൂബ് സീരീസുകളും ഈ മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ ഒരുപാട് കാഴ്ചക്കാരെയുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് മനുഷ്യരെ പൊതുജീവിതത്തില്‍ നിന്ന് ഒരു മുറിയ്ക്കത്തേക്ക് തളച്ചിട്ടപ്പോള്‍ അവര്‍ ചിരിപ്പിക്കുന്ന യൂട്യൂബ് സീരീസുകളും കണ്ട് തുടങ്ങി. മലയാളിയുടെ മാറിയ കാഴ്ചയിലേക്ക് എത്തുന്ന പുതിയ യൂട്യൂബ് സീരീസാണ് 'കൊച്ചമേരിക്ക'.

ഹ്യൂമര്‍ പശ്ചാത്തലത്തില്‍ സംവിധായകന്‍ രതീഷ് കുമാര്‍ ഒരുക്കുന്ന സീരീസ് അതിന്റെ പ്രഖ്യാപനത്തില്‍ തന്നെ കൗതുകമുണര്‍ത്തുന്നുണ്ട്. 'ഇടത്തേക്കോ വലത്തേക്കോ നിറുകന്‍തലയിലേക്കോ' എന്ന കാപ്ഷനോടെയാണ് സീരീസിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ലോക്ഡൗണ്‍ മൂലം ജോലിയില്ലാതായ സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആയിരിക്കും സീരീസ് ഒരുക്കുക. സീരീസിലൂടെ ഒരുപാട് പുതിയ അഭിനേതാക്കളെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് കുമാര്‍ പറഞ്ഞു.

വ്യത്യസ്തമായൊരു കാസ്റ്റിങ്ങ് കോളാണ് സീരീസിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അഭിനേതാക്കള്‍ക്ക് പെര്‍ഫോം ചെയ്യാനായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള കൊച്ച മേരിക്ക സിഗ്നേച്ചര്‍ ട്യൂണ്‍ ഒരുക്കിയിട്ടുണ്ട്. ആ ട്യൂണിന് ചേര്‍ന്ന രീതിയില്‍ ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള പോലെ പെര്‍ഫോം ചെയ്യാം. ആ പ്രകടനം വിലയിരുത്തിയാണ് അഭിനേതാക്കളെ സെലക്ട് ചെയ്യുക.

കൊച്ചി കേന്ദ്രീകരിച്ചുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയായ മാഡ് മാംഗോ മൂവീസാണ് കൊച്ച മേരിക്കയുടെ പിന്നില്‍. കൊച്ചി തന്നെയായിരിക്കും സീരീസിന്റെയും കഥാപരിസരം. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചിത്രീകരണവും മറ്റ് ജോലികളും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുകയെന്ന് സംവിധായകന്‍ രതീഷ് കുമാര്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രമേയമാക്കിയല്ല സീരീസ് ഒരുക്കുന്നത്. സീരീസിലെ ആദ്യ എപ്പിസോഡ് അടുത്തമാസം റിലീസ് ചെയ്യും. ആസിഫ് അലി നായകനായ തൃശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിന്റെ സംവിധായകനാണ് രതീഷ് കുമാര്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊച്ചമേരിക്ക'യുടെ അണിയറപ്രവര്‍ത്തകര്‍- കണ്‍സപ്റ്റ് & സംവിധാനം: രതീഷ് കുമാര്‍, തിരക്കഥ : രതീഷ് കുമാര്‍, അനൂപ് പള്ളിയാന്‍, ജോസഫ് വിജീഷ്, ക്യാമറ: അനൂപ് പവനന്‍, എഡിറ്റിംഗ് : ആദര്‍ശ് രഞ്ജിത്. ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്: അബ്രു മനോജ്, സോഷ്യല്‍ മീഡിയ : ജിഷ്ണു വെടിയൂര്‍

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT