ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം 'വൈറസി'നെ കുറിച്ച് വിമര്‍ശനമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിത്രത്തില്‍ രേവതി അവതരിപ്പിച്ച മന്ത്രിയുടെ കഥാപാത്രം ചെയ്തതു പോലെയല്ല നിപ്പ കാലത്ത് താന്‍ പെരുമാറിയതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മീറ്റിംഗില്‍ മിണ്ടാതിരുന്ന ആളല്ല ഞാന്‍, അങ്ങനെയൊരു മീറ്റിംഗില്‍ ഇനിയെന്താ ചെയ്യേണ്ടതെന്ന് പറഞ്ഞ് നിസംഗയായി ഇരുന്നിട്ടില്ല, ഇക്കാര്യങ്ങള്‍ സിനിമ കണ്ട ശേഷം ആഷിഖ് അബുവിനോട് പറഞ്ഞിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചിത്രത്തില്‍ കൂടുതല്‍ എടുത്തത് വൈകാരിക തലമാണെന്നും മറ്റേത് സയന്റിഫിക് തലമെന്നുമായിരുന്നു ആഷിക് പറഞ്ഞത്. മന്ത്രിയെ സംബന്ധിച്ചിടത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയില്‍ അതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
സിനിമയില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശം പോലുമില്ല എന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്, കേരളത്തിലെ ജനങ്ങള്‍ക്കറിയാം ഇത് നയിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിക്ക് എല്ലാ പ്രശ്‌നങ്ങളെകുറിച്ചും, കൃത്യമായ ബോധ്യമുണ്ടെന്നും, തങ്ങളുടെ വകുപ്പുകളില്‍ ഒരു കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടാതെ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊറോണയായാലും, നിപ്പയായാലും പ്രളയമായാലും എല്ലാ ഘട്ടത്തിലും മനസ് പതറാതെ നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.