Film News

തിങ്കളാഴ്ച്ച കളക്ഷനിൽ അമ്പരപ്പിച്ച് 'കിഷ്കിന്ധാ കാണ്ഡം', ചിത്രം 5 ദിവസം കൊണ്ട് നേടിയത്

ഓണക്കാലത്ത് പോലും ചിത്രങ്ങൾക്ക് കളക്ഷനിൽ ഇടിവ് സംഭവിക്കുന്ന ദിവസമാണ് തിങ്കളാഴ്ച. എന്നാൽ ഇതെല്ലാം പഴങ്കഥയാക്കുകയാണ് ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം'. ആദ്യദിനത്തതിനെക്കാൾ അഞ്ചിരട്ടി കളക്ഷൻ അഞ്ചാം ദിനമായ തിങ്കളാഴ്ച്ച ചിത്രത്തിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. ഓരോ ദിവസം മൗത്ത് പബ്ലിസിറ്റിയിലൂടെ അധിക കളക്ഷനാണ് കിഷ്കിന്ധാ കാണ്ഡത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർദ്ധനവിന് തിങ്കളാഴ്ചയിലും വ്യത്യാസമില്ല എന്നുള്ളതാണ് കൗതുകകരമായ കാര്യം.

47 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. രണ്ടാം ദിവസത്തിലേക്ക് വരുമ്പോൾ കളക്ഷൻ 65 ലക്ഷമായി വർദ്ധിച്ചു. മൂന്നാം ദിനമായ ഉത്രാട ദിനത്തിൽ 1.40 കോടി രൂപ നേടിയ ചിത്രം തിരുവോണ ദിനത്തിൽ 1.85 കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. കളക്ഷനിൽ പൊതുവെ ചിത്രങ്ങൾ ഇടിഞ്ഞുപോകുന്ന തിങ്കളാഴ്ച പരീക്ഷയിൽ ചിത്രം നേടിയത് 2.57 കോടി രൂപയാണ്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 6.94 കോടി രൂപയാണ് ഇതുവരെയും ചിത്രം തിയറ്ററിൽ നിന്ന് കളക്റ്റ് ചെയ്തിരിക്കുന്നത്.

ആസിഫ് അലി, അപർണ്ണ ബാലമുരളി , വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന് തിയറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. എ

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT