Film News

മൂന്ന് കുരങ്ങന്മാരുടെ കഥ കഥയുമായി 'കിഷ്‌കിന്ധാ കാണ്ഡം'; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡം' നാളെ മുതൽ തിയറ്ററുകളിൽ. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ മുരളിയാണ് നായികയായി എത്തുന്നത്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടെയ്ല്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്. ഒരു പ്രത്യേക ഴോണറില്‍ ഒതുക്കാന്‍ കഴിയാത്ത സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം' എന്ന് ജഗദീഷ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചിത്രം കുരങ്ങന്മാരുടെ കഥയല്ലെന്നും പുരാണത്തിലെ ബാലിയും സുഗ്രീവനുമായി കഥയ്ക്ക് ബന്ധമില്ലെന്നും സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്ത കാലത്ത് വായിച്ചതില്‍ തനിക്കേറ്റവും കൗതുകമുണ്ടാക്കിയ തിരക്കഥയാണ് ചിത്രം എന്നാണ് വിജയരാഘവൻ മുമ്പ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

അടിമുടി ദുരൂഹത നിറയ്ക്കുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകന് സമ്മാനിക്കുന്നത്. ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയുമുള്ള ഒരു നാട്ടിലേക്കാണ് ട്രെയ്ലർ പ്രേക്ഷകരെ സ്വാ​ഗതം ചെയ്യുന്നത്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. കലാസംവിധാനം - സജീഷ് താമരശ്ശേരി, കോസ്റ്റ്യും -ഡിസൈന്‍ - സമീറാ സനീഷ്, മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രോജക്റ്റ് ഡിസൈന്‍ - കാക്കാസ്റ്റോറീസ്, പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, ഗോകുലന്‍ പിലാശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, വാഴൂര്‍ ജോസ്, ഫോട്ടോ - ബിജിത്ത് ധര്‍മ്മടം.

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

SCROLL FOR NEXT