Film News

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

തിയറ്ററിൽ ഗംഭീര തിരിച്ചുവരവ് നടത്തി ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം'. കൂടുതൽ പ്രദർശനങ്ങളോടെ ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോൾ കൗതുകകരമാവുന്നത്. ആദ്യ ദിനം 47 ലക്ഷം രൂപ കളക്ഷൻ നേടിയ ചിത്രം ഓരോ ദിവസവും മൗത്ത് പബ്ലിസിറ്റിയിലൂടെ തിയറ്ററിൽ പ്രേക്ഷകരെ നിറയ്ക്കുകയാണ്. ചിത്രത്തിന് ബോക്സ് ഓഫീസ് കളക്ഷനിലും ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യദിനത്തെക്കാൾ നാലിരട്ടി കളക്ഷനാണ് അഞ്ചാം ദിനത്തിൽ ലഭിച്ചത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം ഇതുവരെ 12.3 കോടി രൂപ ചിത്രം കളക്ട് ചെയ്തു. ഇതോടുകൂടി 7 ദിവസം കൊണ്ട് ആഗോള കളക്ഷൻ 21 കോടി എന്ന സംഖ്യയിലെത്തി. 6.85 കോടി രൂപയാണ് ഓവർസീസ് കളക്ഷനായി മാത്രം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് കൂടുതൽ തിയറ്ററുകളും അധിക പ്രദർശനങ്ങളും ഏർപ്പെടുത്തുന്നു എന്നും റിപ്പോർട്ടുണ്ട്.

ആസിഫ് അലി, അപർണ്ണ ബാലമുരളി , വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന് തിയറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. 'കക്ഷി അമ്മിണിപ്പിള്ള'യ്ക്ക് ശേഷം ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. എ

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

'മാനാട്' ഞാൻ മനപൂർവം കാണാൻ ശ്രമിക്കാത്ത സിനിമ, അതിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; അരവിന്ദ് സ്വാമി

SCROLL FOR NEXT