Film News

'ഞങ്ങള്‍ക്കിടയില്‍ ഇത്തരം തരംതാണ മനസുകള്‍ ഉണ്ടെന്നതില്‍ ലജ്ജ തോന്നുന്നു', ശബ്ദസന്ദേശ വിവാദത്തില്‍ പ്രതികരണവുമായി ഖുശ്ബു

തന്റെ പേരില്‍ പ്രചരിച്ച ശബ്ദ സന്ദേശത്തില്‍ പ്രതികരണവുമായി നടി ഖുശ്ബു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കുറിച്ച് അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നു എന്ന പേരിലായിരുന്നു സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഈ ഓഡിയോ എഡിറ്റ് ചെയ്തതാണെന്നും, താനിക്ക് മാധ്യമപ്രവര്‍ത്തകരോട് ബഹുമാനം മാത്രമാണുള്ളതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

ടെലിവിഷന്‍ നിര്‍മ്മാതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടി പങ്കുവെച്ച് ഓഡിയോ സന്ദേശമായിരുന്നു പ്രചരിച്ചത്. എഡിച്ച് ചെയ്ത തന്റെ സന്ദേശമാണ് പ്രചരിച്ചതെന്ന് ഖുശ്ബു ട്വീറ്റില്‍ പറയുന്നു. 'ഞങ്ങള്‍ നിര്‍മ്മാതാക്കളുടെ ഗ്രൂപ്പില്‍ നിന്നാണ് അത് പുറത്തുപോയത്. ഞങ്ങള്‍ക്കിടയില്‍ ഇത്തരം തരംതാണ മനസുകള്‍ ഉണ്ടെന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു. മാധ്യമങ്ങളെ അപമാനിക്കലായിരുന്നില്ല എന്റെ ഉദ്ദേശം എന്നത് വ്യക്തമാണ്. സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴുള്ള സംഭാഷണശൈലി ആയിരുന്നു അത്', ഖുശ്ബു പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും നടി ട്വീറ്റ് ചെയ്തു. 'മാധ്യമങ്ങളോട് എനിക്കുള്ള ബഹുമാനം എല്ലാവര്‍ക്കുമറിയാം. 34 വര്‍ഷത്തെ എന്റെ സിനിമാ ജീവിതത്തിനിടയില്‍ ഞാനവരോട് അപമാനകരമായി സംസാരിച്ചതോ പെരുമാറിയതോ ആയി ഒരു മാധ്യമപ്രവര്‍ത്തകരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. ആ ശബ്ദസന്ദേശം മുഴുവനായി ഇല്ല. നമ്മള്‍ ആര്‍ക്ക് വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരാണ് നമ്മളെ പുറകില്‍ നിന്നും കുത്തുന്നതെന്ന് തിരിച്ചറിയുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എനിക്കറിയാം ഏത് നിര്‍മാതാവാണ് ഇത് ചെയ്തതെന്ന്. പക്ഷേ ഞാനവരുടെ പേര് പറയുന്നില്ല. എന്റെ നിശബ്ദതയും ക്ഷമാശീലവുമാണ് അവര്‍ക്കുള്ള വലിയ ശിക്ഷ. എനിക്കിനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഞാനത് തുടരുക തന്നെ ചെയ്യും', ട്വീറ്റില്‍ ഖുശ്ബു പറയുന്നു.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT