ബോക്‌സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. റിലീസ് ചെയ്ത് 4 ദിവസത്തിനുള്ളില്‍ തന്നെ 500 കോടിയും കടന്ന് കളക്ഷന്‍ മുന്നേറുകയാണ്. കേരളത്തില്‍ നാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 28 കോടി രൂപയാണ്.
അതേസമയം വിജയ് ചിത്രം ബീസ്റ്റിന്റെ കേരള കളക്ഷന്‍ (അഞ്ച് ദിവസം) 9.80 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. ആന്ധ്രപ്രദേശ് - തെലങ്കാന പ്രദേശങ്ങളില്‍ നിന്നു തന്നെ ആദ്യ നാലു ദിവസം കൊണ്ട് 'കെജിഎഫ് 2' 50 കോടി നേടിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആദ്യ നാല് ദിവസത്തെ 'കെജിഎഫ് 2' കലക്ഷന്‍
കര്‍ണാടക: 73 കോടി
തമിഴ്‌നാട്: 34.5 കോടി
കേരളം: 28 കോടി
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും: 222 കോടി
കെജിഎഫ് 2 സിനിമയുടെ ആദ്യദിന ആഗോള കളക്ഷന്‍ 164 കോടിയായിരുന്നു. രണ്ടാം ദിനം 286 കോടി നേടി കെജിഎഫ് ചാപ്റ്റര്‍ ഒന്നിന്റെ ഗ്രോസ് കളക്ഷനെ തകര്‍ത്തു. കെജിഎഫ് ഒന്നാം ഭാഗം നേടിയത് 250 കോടിയായിരുന്നു. 80 കോടി രൂപ മുതല്‍ മുടക്കിലാണ് കെജിഎഫ് വണ്‍ ഒരുങ്ങിയത്്. കെജിഎഫ് ആദ്യ ഭാഗത്തിനു കിട്ടിയ ഈ സ്വീകാര്യത തന്നെയാണ് രണ്ടാം ഭാഗത്തിന ഇത്രയും വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണവും. 100 കോടി മുതല്‍മുടക്കുള്ള കെജിഎഫ് 2 വിന്റെ കലക്ഷന്‍ 600 കോടിയിലേക്കു കടക്കുകയാണ്.