Film News

ഇനി 199 രൂപ വേണ്ട, സബ്‌സ്‌ക്രിപ്ക്ഷന്‍ മതി; 'റോക്കി ഭായ്' ആമസോണില്‍ സ്ട്രീമിങ്ങ് തുടങ്ങി

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് കേന്ദ്ര കഥാപാത്രമായ കെജിഎഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 3നാണ് ചിത്രം ആമസോണില്‍ റിലീസ് ചെയ്തത്. ഇതിന് മുമ്പ് പ്രൈം സബ്സ്‌ക്രൈബേഴ്സിനും അംഗമല്ലാത്തവര്‍ക്കും 199 രൂപ വാടക നല്‍കിയാല്‍ മാത്രമായിരുന്നു ചിത്രം കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി പ്രൈമില്‍ അംഗമായവര്‍ക്ക് അധിക തുക നല്‍കാതെ തന്നെ കെജിഎഫ് 2 കാണാന്‍ സാധിക്കും.

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ആമസോണില്‍ സ്ട്രീം ചെയ്യുന്നത്. ഏപ്രില്‍ 14നാണ് കെജിഎഫ്2 തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിവസം 134 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ യഷിന് പുറമെ രവീണ ഠണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷം ചെയ്തിട്ടുണ്ട്. 2017ലായിരുന്നു കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

കെജിഎഫ് ചാപ്റ്റര്‍ 3 ഉണ്ടാകുമെന്ന സൂചന നല്‍കി കൊണ്ടാണ് ചാപ്റ്റര്‍ 2 അവസാനിച്ചത്. സംവിധായകന്‍ പ്രശാന്ത് നീലിന്റെ ജന്മദിനത്തെ തുടര്‍ന്ന് ട്വിറ്ററില്‍ കെജിഎഫ് 3 എന്ന ഹാഷ്ടാഗ് ട്രെന്റിംഗാണ്. നിലവില്‍ പ്രഭാസ് നായകനായ സലാറിന്റെ ചിത്രീകരണത്തിലാണ് പ്രശാന്ത് നീല്‍. അതിന് ശേഷം ജൂനിയര്‍ എന്‍ടിആറുമായും സിനിമ ചെയ്യുന്നുണ്ട്. എന്‍ടിആര്‍31ന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇതുവരെ കെജിഎഫ് 3യുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT