Film News

'കൽക്കിയിലെ ആ കഥാപാത്രത്തിനോട് ഞാൻ നോ പറഞ്ഞു, ബുജ്ജിയുടെ ഡബ്ബിം​ഗ് വെല്ലുവിളി നിറഞ്ഞതായിരുന്നു'; കീർത്തി സുരേഷ്

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി എഡി2898 എന്ന ചിത്രത്തിലെ എ.ഐ റോബോർട്ടായ ബുജ്ജിക്ക് വേണ്ടി ശബ്ദം നൽകിയത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്ന് നടി കീർത്തി സുരേഷ്. വെറും ഒരു റോബോർട്ട് അല്ലേ ലിപ് സിങ്കോ, എക്സ്പ്രഷൻസോ ഇല്ലാത്തതിനാൽ ഡബ്ബിം​ഗ് എളുപ്പമായിരിക്കും എന്നാണ് താൻ കരുതിയിരുന്നത് എന്നും എന്നാൽ തന്റെ ആ ചിന്ത തെറ്റായിരുന്നുവെന്നും കീർത്തി പറയുന്നു. നാ​ഗ് അശ്വിൻ കൽക്കിയിലെ ഒരു കഥാപാത്രം ചെയ്യാൻ വേണ്ടിയാണ് ആദ്യം തന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചത് എന്നും ​ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞു.

കീർത്തി സുരേഷ് പറഞ്ഞത്:

ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നത് വളരെ രസകരമായ ഒരു കഥയാണ്. നാ​ഗി എനിക്ക് ആ ചിത്രത്തിലെ മറ്റൊരു റോളാണ് ഓഫർ ചെയ്തത്. പക്ഷേ ആ കഥാപാത്രത്തിൽ എനിക്ക് അത്രമാത്രം ഉറപ്പുണ്ടായിരുന്നില്ല. അതിന് ശേഷം അദ്ദേഹം പിന്നീട് എനിക്ക് ഒരു മെസേജ് അയച്ചു. എനിക്ക് അറിയാം അദ്ദേഹത്തിന്റെ ചിത്രത്തിൽ എനിക്ക് എന്തെങ്കിലും ഒന്ന് ചെയ്യാനുണ്ടാവും എന്ന്. എനിക്ക് ആദ്യം തന്ന കഥാപാത്രത്തിന് നോ പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം അതുകൊണ്ടാണ് എനിക്ക് ഇതൊരെണ്ണം ചെയ്യാൻ സാധിച്ചത്. ഏതാണ് ആ കഥാപാത്രമെന്ന് എനിക്ക് പറയാൻ കഴിയില്ല. അന്ന ബെൻ ചെയ്ത കഥാപാത്രം വളരെ മികച്ചതായിരുന്നു. അവർ അത് നന്നായി ചെയ്തിട്ടുമുണ്ട്. നാ​ഗിയാണ് എന്നോട് പറഞ്ഞത് വളരെ രസകരമായ ഒരു കഥാപാത്രം ഈ സിനിമയിൽ ഉണ്ട്, അതൊരു ശബ്ദമാണ്. ഒരു എഐ റോബോർട്ടിന് നീ ശബ്ദം നൽകണം എന്ന്. തുടക്കത്തിൽ അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല, അപ്പോൾ നിങ്ങൾക്ക് എന്നെ ഷൂട്ടിന് വേണ്ടി ആവശ്യമില്ലേ എന്ന് ഞാൻ ചോദിച്ചു. വേണ്ട, എനിക്ക് നിന്റെ ശബ്ദം മാത്രം മതി എന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ വ്യത്യസ്തമായി എനിക്ക് തോന്നി. കേട്ടയുടനെ ഞാൻ അതിന് സമ്മതം പറഞ്ഞു. ഞാൻ ഭെെരവ ബുജ്ജി എന്ന സീരീസും ചെയ്തു. അത് ആ സിനിമയ്ക്കും മുമ്പാണ് സംഭവിച്ചത്. നാ​ഗി ചെന്നെെയിൽ ഇല്ലാത്ത സമയത്താണ് അദ്ദേഹത്തിന്റെ ടീമും ആയി ചേർന്നാണ് ഞാൻ അത് ചെയ്തത്. ആ സിനിമ ചെയ്യുന്നത് വരേയ്ക്കും ഞാൻ നാ​​ഗിയെ കണ്ടിട്ടേയുണ്ടായിരുന്നില്ല. അദ്ദേഹവുമായി ഫോൺ വഴിയുള്ള ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ.

നാല് ഭാഷകളിലാണ് ഞാൻ ഡബ്ബ് ചെയ്തത്. ഞാൻ ആദ്യം ചെയ്ത ഡബ്ബിം​ഗ് ശരിയാവുന്നുണ്ടായിരുന്നില്ല. അതിന് ശേഷം നാ​ഗിയാണ് എന്നെ ​ഗെെഡ് ചെയ്തത്. അതൊരു റോബോർട്ട് ആയതുകൊണ്ട് തന്നെ എക്സപ്രഷൻസോ ലിപ് സിങ്കോ ഉണ്ടാവില്ല അതുകൊണ്ട് ഇത് വളരെ എളുപ്പമായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. പക്ഷേ ആ രീതിയിൽ അത് വർക്കായില്ല. എല്ലാ മോഡുലേഷനും ആ റോബോർട്ടിൽ വർക്ക് ആകുമായിരുന്നില്ല. ചില പ്രത്യേക മോഡുലേഷൻ മാത്രമാണ് അതിന് യോജിച്ചത്. അത് എനിക്കൊരു വെല്ലുവിളിയായിരുന്നു. തെലുങ്ക് ഡബ്ബ് ഞാൻ പൂർത്തിയാക്കിയതിന് ശേഷം ഞാൻ തമിഴ് ചെയ്യുമ്പോൾ അത് ഇതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു. ഞാൻ എങ്ങനെയാണോ തെലുങ്കിൽ അല്ലെങ്കിൽ മലയാളത്തിൽ ഡബ്ബ് ചെയ്തത് അതുപോലെ ഇതും ചെയ്യാൻ ശ്രമിക്കുമ്പോൾ അത് ശരിയാവുന്നുണ്ടായിരുന്നില്ല. എല്ലാ ഭാഷകളിലും അതിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതായി ഉണ്ടായിരുന്നു എനിക്ക്. ഒരു മനുഷ്യന് വേണ്ടി ഡബ്ബ് ചെയ്യുമ്പോൾ നിങ്ങൾക്ക് അവരുടെ എക്സ്പ്രഷൻസിന് അനുസരിച്ചുള്ള ഡബ്ബിം​ഗ് ചെയ്താൽ മതിയാവും. അതിൽ ഒരുപാട് വേരിയേഷൻ നൽകേണ്ടതിന്റെ ആവശ്യം വരാറില്ല. പക്ഷേ എനിക്ക് എന്റെ ശബ്ദത്തിന്റെ പല വേരിയേഷനുകൾ ബുജ്ജിക്ക് വേണ്ടി നൽകേണ്ടി വന്നിട്ടുണ്ട്. അത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. ഞാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച ഡബ്ബിം​ഗ് ആണ് ബുജ്ജിയുടേത്. അടുത്ത പാർട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. കീർത്തി സുരേഷ് പറഞ്ഞു

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT