Film News

'ഇതാണ് ഭെെരവയുടെ ബുജി..'; കൽക്കിയിലെ കീർത്തി സുരേഷിന്റെ ഡബ്ബിം​ഗ് വീഡിയോ പുറത്തു വിട്ട് വെെജയന്തി മൂവീസ്

കൽക്കിയിലെ കീർത്തി സുരേഷിന്റെ ഡബ്ബിം​ഗ് വീഡിയോ പങ്കുവച്ച് നിർമാണ കമ്പനിയായ വെെജയന്തി മൂവീസ്. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രമായ ഭെെരവയ്ക്കൊപ്പം സധാ സമയവും കൂടെയുള്ള ബുജി എന്ന റോബോട്ടിനാണ് കീർത്തി സുരേഷ് ഡബ്ബ് ചെയ്തിരിക്കുന്നത്. കേവലം ഒരു റോബോർട്ട് മാത്രമല്ല, നായകനൊപ്പം കൗണ്ടറടിക്കുകയും തമാശ പറയുകയും ചെയ്യുന്ന വൻ എന്റർടെനിം​ഗ് റോബോർട്ടാണ് ബുജി. ചിത്രത്തിന്റെ തമിഴ് , തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ പതിപ്പുകളിലെല്ലാം ബുജിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് കീർത്തിയാണ്.

വെെജയന്തി മൂവീസ് പുറത്തു വിട്ടിരിക്കുന്ന വീഡിയോയിൽ വിവിധ ഭാഷകളിലായി ബുജിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന കീർത്തി സുരേഷിനെ കാണാൻ സാധിക്കും. ഒപ്പം ബുജിയുടെ ബിഹൈന്‍ഡ് ദി സീന്‍സും പുറത്തുവിട്ടിട്ടുണ്ട്. പ്രൊമോഷന്‍റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ അണിയറപ്രവര്‍ത്തകര്‍ ബുജിയെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോ ശകലങ്ങളും പുറത്തു വിട്ട വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കീർത്തിക്ക് നന്ദി അറിയിച്ച് നടൻ പ്രഭാസും വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നാ​ഗ് അശ്വിൻ സംവിധാനത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കൽക്കി 2898 എഡി. ബോക്സ് ഓഫീസിൽ 800 കോടിയോളം കടന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ ഭെെരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ, അന്ന ബെൻ, ശോഭന തുടങ്ങി നികരവധി മലയാളി സാന്നിദ്ധ്യവും ചിത്രത്തിൽ കാണാൻ സാധിക്കും. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. റിലീസ് ദിനത്തിൽ തന്നെ നൂറ് കോടി കടന്ന ചിത്രം പ്രഭാസിന്റെ അഞ്ചാമത്തെ നൂറ് കോടി ചിത്രം കൂടിയാണ്.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT