Film News

മീശ പിരിച്ച് തമ്പാൻ, ഇതാണ് 'കാവലി'ലെ സുരേഷ് ​ഗോപി

ഇതാണ് തമ്പാൻ. 'കാവലി'ലെ നായകനെ പരിചയപ്പെടുത്തി സുരേഷ് ​ഗോപി. നി​ഥി​ൻ​ ​രഞ്ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ചിത്രം കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്ന 'കാവൽ' ഒ​ക്ടോ​ബ​ർ​ 7​നായിരുന്നു രണ്ടാം ഘട്ട ചിത്രീകരണങ്ങളിലേയ്ക്ക് കടന്നത്. മമ്മൂട്ടി നായകനായ 'കസ​ബ'യ്ക്ക് ശേഷം നിഥിൻ ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രം ഇനി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക് കടക്കുകയാണ്.

സുരേഷ് ​ഗോപിയോടൊപ്പം​ ​രഞ്ജി​​ ​പ​ണി​ക്ക​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ, സാ​യാ​ ​ഡേ​വി​ഡ്,​​ ​സാ​ദി​ഖ്,​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ ​തു​ട​ങ്ങി​യ​വ​രും 'കാ​വ​ലി'​ൽ മ​റ്റ് ​പ്ര​ധാ​ന​ ​കഥാപാത്രങ്ങളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​​നി​ഖി​ൽ​ ​എ​സ് പ്ര​വീ​ണാ​ണ് ഛാ​യാ​ഗ്ര​ഹ​ണം​.​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ - പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ,​ ​പ്ര​ദീ​പ്‌​ ​രം​ഗ​ൻ - മേ​യ്ക്ക​പ്പ്​,​ മോ​ഹ​ൻ​ ​സു​ര​ഭി - ​സ്റ്റി​ൽ​സ്​. ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെയ്ൻമെന്റ്സിന്റെ​ ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്. സുരേഷ്​ഗോപി തന്റെ ഫേസ്ബുക് പോജിലൂടെ ആയിരുന്നു ഷൂട്ടിങ് പൂർത്തിയായ വിവരം അറിയിച്ചത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോ​ഗുമായി ടീസറിൽ ശ്രദ്ധിക്കപ്പെട്ട തമ്പാൻ പഴയ സുരേഷ് ​ഗോപി കഥാപാത്രത്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

തന്റെ 250ാം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് പാലാ കുരിശുപള്ളി സന്ദര്‍ശിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കുമളിയില്‍ 'കാവലി'ന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുരേഷ് ഗോപി പാലാ കുരിശുപള്ളിയിലും കീഴാത്തടിയൂര്‍ യൂദാസ്ലീഹ പളളിയിലും എത്തിയത്. 250ാം സിനിമ ഒറ്റക്കൊമ്പന്റെ സംവിധായകന്‍ മാത്യൂസ് തോമസിനൊപ്പമാണ് പള്ളിയിലെത്തി മെഴുകുതിരി കത്തിച്ചത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT