Film News

ഇത് റോളക്സിനും മേലെ, സൂര്യയുടെ പിറന്നാളിന് കാർത്തിക് സുബ്ബരാജ് പടം ടീസർ, സന്തോഷ് നാരായണൻ ബിജിഎമ്മിൽ മാസ് എൻട്രി

സൂര്യയുടെ മാസ് ​ഗാം​ഗ്സ്റ്റർ ഇൻട്രോ ടീസർ പിറന്നാൾ സമ്മാനമായി പുറത്ത് വിട്ട് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ആ ഒരാളെയും കാത്ത് ....കടലിവിടെയോ ഒരു പ്രണയം, ഒരു ചിരി, ഒരു യുദ്ധം എന്ന് ഇടവിട്ട് പതിയെ എഴുതിക്കാണിക്കുന്ന ടീസറിൽ ചോര തെറിച്ച മുഖവുമായാണ് സൂര്യയുടെ വരവ്. സൂര്യയുടെ നാല്പത്തിയൊമ്പതാം പിറന്നാൾ ദിനത്തിലാണ് സൂര്യ-കാർത്തിക് സുബ്ബരാജ് ടീമിന്റേതായി പുറത്തുവരുന്ന ആക്ഷൻ ചിത്രത്തിന്റെ ഹൈലൈറ്റുകൾ പുറത്തുവന്നിരിക്കുന്നത്.

സന്തോഷ് നാരായണന്റെ സ്ലോ പേസ്ഡ് സംഗീതത്തിന്റെ അകമ്പടിയോടെ സിൽഹൗട്ടായി തെളിഞ്ഞു വരുന്ന സൂര്യയെ ആണ് കാർത്തിക്ക് സുബ്ബരാജ് പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പതിയെ നടന്ന് വന്ന് ഫോർത്ത് വോൾ ബ്രേക്ക് ചെയ്ത് പ്രേക്ഷകർക്ക് നേർക്ക് വെടിയുതിർക്കുന്ന സൂര്യയെ കാണിച്ച് തരുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ലോകേഷ് കനകരാജ് വിക്രത്തിലൂടെ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രത്തിന് മുകളിൽ നിൽക്കുന്നൊരു ​നെ​ഗറ്റീവ് ഷേയ്ഡ് നായകനായിരിക്കും ഈ ചിത്രത്തിലേതെന്ന രീതിയിലാണ് എക്സ് ഉൾപ്പെടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകരുടെ പ്രതികരണം.

2D എന്റെർടെയിൻമെന്റിനെ ബാനറിൽ സൂര്യയും, ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജയറാം, പൂജ ഹെഗ്‌ഡെ, ജോജു ജോർജ്, കരുണാകരൻ എന്നിവരും പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണൻ. ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണ. പോർട്ട് ബ്ലെയറിൽ ചിത്രീകരണം ആരംഭിച്ചപ്പോൾ പുറത്തു വിട്ട വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ആദ്യമായാണ് കാർത്തിക്ക് സുബ്ബരാജും, സൂര്യയും ഒന്നിക്കുന്നത്. ശിവയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കങ്കുവയുടെയും അന്നൗൺസ്‌മെന്റ് സൂര്യയുടെ പിറന്നാൾ ദിനത്തിൽ ഉണ്ടായിരിക്കുമെന്ന് വാർത്തകളുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് കങ്കുവാ. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ എതർക്കും തുനിന്തവൻ ആണ് സൂര്യയുടേതായി അവസാനമായി പുറത്തിറിങ്ങിയ ചിത്രം. ജിഗർതണ്ട ഡബിൾ എക്സ് ആണ് കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിന് വൻ പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT