Film News

'ചുവന്ന ലിപ്സ്റ്റിക് ഒരു നിലപാടാണ്', "അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?" എന്ന മലയാളി ചോദ്യത്തിനു മറുപടിയുമായി കനി കുസൃതി

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ എന്തുകൊണ്ട് ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞെത്തിയെന്ന് വിശദമാക്കി കനി കുസൃതി. ചുവന്ന ലിപസ്റ്റിക് വെളുത്ത തൊലിയുള്ളവർക്ക് മാത്രമാണ് ചേരുക എന്ന വാദങ്ങളെ തകർത്തുകൊണ്ട് ​ഗായിക റിഹാനയുടെ ഉടമസ്ഥതയിലുള്ള ഫെന്റിബ്യൂട്ടി എന്ന ബ്രാന്റ് നിർമിച്ച ചുവന്ന ലിപ്സ്റ്റിക്കാണ് താൻ അണിഞ്ഞതെന്ന് കനി ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രങ്ങൾക്കാെപ്പം കനി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

"അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?" എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗർ സോങ്ങ് റൈറ്ററുടെ 'ഫെന്റിബ്യുട്ടീ' ബ്രാൻറിലെ 'യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്'‌ ഇട്ട്‌ പോയത്‌. ആ 'റെഡ്‌ ലിപ്സ്റ്റിക്‌' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക.

അമേരിക്കൻ റാപ്പർ റോക്കി, മുൻപ് ലെെഫ്‌സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കിൽ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്ന് പറഞ്ഞത് വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെക്കുറിച്ചുള്ള ബസ്ഫീഡ് ന്യൂസിലെ ലേഖനം കനി ചൂണ്ടിക്കാട്ടുന്നു.

ചരിത്രപരമായി കറുത്ത വർ​ഗക്കാരായ സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പരിഹസിക്കപ്പെടാറുണ്ടെന്ന് കനി പങ്കുവെച്ച ലേഘനത്തിൽ പറയുന്നു. ഒരേ സമയം പരിഹസിക്കപ്പെടുകയും സെക്ഷ്വലെെസ് ചെയ്യുകയും ചെയ്യുന്ന കറുത്ത സ്ത്രീകളുടെ ചുണ്ടുകൾ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ല എന്നും മറച്ചുപിടിക്കേണ്ടതാണെന്നുമുള്ള ധാരണയാണ് ഉണ്ടായിരുന്നത്. റാപ്പറുടെ പരാമർശം പോലും അതിനോട് ചേർന്ന് നിൽക്കുന്നതാണ്. നിറത്തിന്റെ വേർതിരിവ് ഇല്ലാതെ എല്ലാ നിറത്തിലുമുള്ളവർക്കും ഉപയോ​ഗിക്കാൻ കഴിയുന്ന മേക്കപ്പ് ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ് ​ഗായിക റിഹാന ഫെൻറി ബ്യൂട്ടി ആരംഭിച്ചത്.

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി മികച്ച നടിക്കുളള പുരസ്കാരത്തിന് അർഹയായത്. ബിരിയാണിയിലെ പ്രകടനത്തിന് 42-ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവൽ ബ്രിക്‌സ് മത്സര വിഭാഗത്തിലും മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT