Film News

'ഇത് തമിഴ് സിനിമയുടെ ആദ്യത്തെ വലിയ ചുവടുവെയ്പ്പ്, ബാഹുബലിയും ആർആർആറും കൽക്കിയും പോലെയാണ് തമിഴിന് കങ്കുവ'; സൂര്യ

ബാഹുബലി, ആർആർആർ, കൽക്കി എന്നീ ചിത്രങ്ങൾ പോലെ തമിഴിൽ നിന്നും തങ്ങൾ നടത്തുന്ന ആദ്യത്തെ ചുവടുവയ്പ്പാണ് 'കങ്കുവ' എന്ന് നടൻ സൂര്യ. മറ്റു ഇൻഡസ്ട്രികളെ പോലെ തമിഴും വലിയ തരത്തിൽ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന തോന്നലിൽ നിന്നാണ് 'കങ്കുവ' എന്ന ചിത്രം ഉണ്ടായത് എന്നും ഇത്തരത്തിൽ ഒരു സിനിമ തമിഴിൽ നിന്ന് വരുന്നത് ആദ്യത്തേതാണെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.

സൂര്യ പറഞ്ഞത്:

ഞങ്ങൾ തീർത്തും പുതിയൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. നമ്മൾ ബാഹുബലിയും, ആർആർആറും, കൽക്കിയും എല്ലാം കണ്ടിട്ടുണ്ട്. കങ്കുവ അത്തരത്തിൽ തമിഴിൽ ഞങ്ങൾ നടത്തുന്ന വലിയൊരു ചുവടു വെയ്പ്പാണ്. മറ്റ് ഭാഷകളിൽ നമ്മൾ ഇത് കണ്ടിട്ടുള്ളതാണ്. എന്നാൽ മറ്റു ഇൻഡസ്ട്രികളെ പോലെ തമിഴും വലിയ തരത്തിൽ ഒരു സിനിമ ചെയ്യേണ്ട സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അറിവിൽ ഇതിന് മുൻപ് ഇത്തരത്തിലൊരു ലോകം തമിഴിൽ ആരും കൊണ്ടുവന്നിട്ടില്ല. 'കങ്കുവ' സിനിമയിലെ സംഭവങ്ങളോടും കഥയോടും എനിക്ക് വളരെയധികം റിലേറ്റ് ചെയ്യാനായി. സിനിമയുടെ നരേഷന് മുന്നോടിയായി ഞാൻ കീലടി എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ 1800 വർഷം മുൻപുള്ള ആഭരണങ്ങള്‍ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. പല രാജ്യങ്ങളിലും 500 വർഷം മുൻപുള്ള ചരിത്രം പോലും ലഭ്യമല്ല. എപ്പോഴാണോ നമുക്ക് ചാടാൻ പേടി തോന്നുന്നത് അപ്പോൾ തന്നെ ചാടണം എന്നാണ് ഞാൻ കരുതുന്നത്. ​ഗജനിയും റോളക്സുമെല്ലാം ചെയ്യാൻ എനിക്ക് സാധിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു ആദ്യം. എന്നാൽ ചാടാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. കങ്കുവയും എനിക്ക് അതുപോലെയാണ്.

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. പത്ത് ഭാഷകളിലായി പീരിയോഡിക് ത്രീ ചിത്രമായി എത്തുന്ന കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെയാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പാട്ണിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. ചിത്രം നവംബർ 14 ന് റിലീസ് ചെയ്യും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT