കരൺ ജോഹറിനെതിരെ രാജ്യദ്രോഹിയെന്ന് വിളിച്ച് കങ്കണ റണാവത്ത്. കരണിന് നൽകിയ പദ്മശ്രീ ബഹുമതി തിരിച്ചെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കങ്കണ. കരൺ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ ഗുഞ്ജൻ സക്സേന ദേശവിരുദ്ധ സിനിമയാണെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇതുകൂടാതെ പാക്കിസ്താനെ പിന്തുണയ്ക്കുന്ന രാജ്യദ്രോഹിയാണ് കരണെന്നും കങ്കണ ട്വീറ്റിൽ പറയുന്നുണ്ട്.
ഉറി ആക്രമണത്തിനു ശേഷവും പാക്കിസ്താനിയായ നടൻ ഫവദ് ഖാനെ ഉൾപ്പെടുത്തി യേ ദിൽ ഹേ മുശ്കിൽ എന്ന ചിത്രം സംവിധാനം ചെയ്തു എന്നതാണ് പാക്കിസ്ഥാനെ പിന്തുണച്ചു എന്ന വാദം ഉന്നയിക്കാൻ കാരണമായി കങ്കണ മുന്നോട്ട് വെയ്ക്കുന്നത്. കരൺ ജോഹർ നിർമ്മാതാവായ ഗുഞ്ജൻ സക്സേന - ദ കാർഗിൽ ഗേൾ എന്ന ചിത്രം പുരുഷന്മാരായ എയർ ഫോഴ്സ് ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്നതാണെന്നും കങ്കണ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരിയിലാണ് കരൺ ജോഹറിന് പദ്മശ്രീ ലഭിക്കുന്നത്. കങ്കണയും പദ്മശ്രീ ജേതാവാണ്. വേദിയിൽ വച്ച് കങ്കണ കരൺ ജോഹറെ പ്രശംസിക്കുകയും ചെയ്തിരുന്നു.
എന്നാൽ രാജ്യാന്തരപുരസ്കാരവേദിയിൽ വച്ച് കരൺ ജോഹർ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരിൽ ഒരാൾ കരൺ ആണെന്നും കങ്കണ പറയുന്നു. ആത്മഹത്യയെ തുടർന്ന് കങ്കണ ഉന്നയിച്ച ആരോപണങ്ങൾ ബോളിവുഡിലെ സ്വജനപക്ഷപാതം പോലുളള വലിയ ച്ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കരൺ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്നും കങ്കണ വിമർശിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍, ആദിത്യ ചോപ്ര, സജിദ് നാദിയ്വാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് എന്നിവർക്ക് എതിവർക്ക് എതിരെ അഭിഭാഷകൻ നൽകിയ പരാതിയില്‍ സാക്ഷിയായി കങ്കണയുടെ പേരും ചേര്‍ത്തിരുന്നു. തുടർച്ചയായി ഹിന്ദുത്വ നിലപാടുകളുമായി എത്തുന്ന കങ്കണ ആമിർഖാനെതിരെ വംശീയ ആക്രമണവുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുർക്കി പ്രഥമ വനിതയുമായി ആമിർ നടത്തിയ കൂടിക്കാഴ്ചക്കെതിരെ സംഘപരിവാർ നടത്തിയ വിദ്വേഷ പ്രചരണം ഏറ്റെടുത്തായിരുന്നു കങ്കണയുടെ വിമർശനം