അമേരിക്കയില്‍ പൊലീസിന്റെ അതിക്രമത്തില്‍ മരിച്ച കറുത്തവര്‍ഗക്കാരന് പിന്തുണയുമായി രംഗത്തെത്തിയ ബോളിവുഡ് താരങ്ങളെ പരിഹസിച്ച് നടി കങ്കണ റണാവത്. പ്രാദേശികമായി നടക്കുന്ന അനീതികള്‍ കാണാത്ത സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് അമേരിക്കയില്‍ നടന്ന വിഷയത്തിന് വേണ്ടി വാദിക്കുന്നതെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ആഴ്ചകള്‍ക്ക് മുമ്പാണ് സന്യാസിമാര്‍ ആക്രമണത്തിന് ഇരയായത്. ഇതുവരെ ആരും ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ഈ താരങ്ങളെല്ലാം താമസിക്കുന്ന മഹാരാഷ്ട്രയിലായിരുന്നു സംഭവം. അവര്‍ ഇപ്പോളും രണ്ട് മിനിറ്റ് നേരത്തെ പ്രശസ്തി നല്‍കുന്ന ഒരു കുമിളയ്ക്കുള്ളിലാണ് ജീവിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള അടിമത്ത മനോഭാവത്തില്‍ ഇപ്പോളും മാറ്റമില്ല', കങ്കണ പറയുന്നു.
പാരിസ്ഥിതിക വിഷയങ്ങളില്‍ പോലും ഈ വേര്‍തിരിവ് കാണാം. വിദേശത്തുള്ളവരെ പ്രശംസിക്കുന്നവര്‍ സ്വന്തം രാജ്യത്തെ ഇത്തരംപ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ്. യാതൊരു സഹായമോ പിന്തുണയോ ഇല്ലാതെയാണ് പാരിസ്ഥിതിക കാര്യങ്ങളില്‍ ഇന്ത്യയിലുള്ളവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ചിലരെ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിക്കുക വരെ ചെയ്തിട്ടുണ്ട്. അവരുടെ കഥകള്‍ കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ഒരിക്കലും ബോളിവുഡില്‍ നിന്ന് അംഗീകാരം ലഭിക്കുന്നില്ലെന്നും കങ്കണ പറഞ്ഞു.