Film News

കുറച്ചുകാലത്തേക്കെങ്കിലും നിങ്ങളെല്ലാം സാര്‍പ്പട്ട പരമ്പരൈയിലെ കഥാപാത്രങ്ങളായാണ് മനസില്‍ നില്‍ക്കുക, അഭിനന്ദനവുമായി കമല്‍ഹാസന്‍

പാ രഞ്ജിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സാര്‍പ്പട്ട പരമ്പരൈ ടീമിനെ നേരില്‍ കണ്ട് അഭിനന്ദനമറിയിച്ച് ഉലകനായകന്‍ കമല്‍ഹാസനും. സംവിധായകന്‍ പാ രഞ്ജിത്തിനൊപ്പം സഹരചയിതാവ് തമിഴ് പ്രഭ, നായകന്‍ ആര്യ, സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍, പശുപതി എന്നിവരെയാണ് കമല്‍ അഭിനന്ദമറിയിച്ചത്.


സാര്‍പ്പട്ട പരമ്പരൈയിലെ ഓരോ അഭിനേതാക്കളും കുറച്ചുകാലത്തേക്കെങ്കിലും ഈ സിനിമയിലെ പേരുകളിലാവും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുകയെന്ന് കമല്‍ഹാസന്‍. സിനിയിലെ ഒട്ടുമിക്ക താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും കമലുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സിനിമയിലെ കഥാപാത്രങ്ങളുടെ ഡീറ്റയിലിങ് അത്രത്തോളം മികച്ച രീതിയിലാണ് അവതരിപ്പിച്ചതെന്നും കമല്‍ഹാസന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കമല്‍ഹാസന്‍ സാര്‍പ്പട്ട പരമ്പരൈ ടീമിനെ കണ്ടത്.

സിനിമയില്‍ കബിലന്‍ എന്ന പ്രധാന കഥാപാത്രത്തെ ആര്യയാണ് അവതരിപ്പിച്ചത്. ആര്യയുടെ റോളിനൊപ്പം സിനിമയിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും കയ്യടി നേടിയിരുന്നു. പശുപതി അവതരിപ്പിച്ച രംഗന്‍ വാധ്യാര്‍, ജോണ്‍ വിജയ്യുടെ ഡാഡി, ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിംഗ് റോസ്, മാരിയമ്മയുടെ കഥാപാത്രം അവതരിപ്പിച്ച ദുഷറ വിജയന്‍ എന്നിവര്‍ റിലീസിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും തരംഗം തീര്‍ത്തു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കിയായിരുന്നു സാര്‍പ്പട്ട പരമ്പരൈ. കാല എന്ന സിനിമക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രവുമാണ്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT