Film News

'തിയറ്ററിലെങ്കില്‍ വേറെ ലെവല്‍', മാലിക് കണ്ട് അഭിനന്ദനവുമായി കമല്‍ഹാസനും ലോകേഷ് കനകരാജും

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മാലിക് സിനിമയെ അഭിനന്ദിച്ച് കമല്‍ഹാസന്‍. മാലിക് സിനിമയുടെ അവതരണ രീതിയെയും മേക്കിംഗിനെയും കമല്‍ഹാസന്‍ പ്രകീര്‍ത്തിച്ചതായും അണിയറപ്രവര്‍ത്തകര്‍.

കമല്‍ഹാസനും ഫഹദും ഒന്നിച്ചെത്തുന്ന വിക്രം എന്ന സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പമാണ് കമല്‍ഹാസന്‍ മാലിക് കണ്ടത്. മാലിക് തിയറ്റര്‍ റിലീസായിരുന്നെങ്കില്‍ വേറെ ലെവലാകുമായിരുന്നുവെന്ന് ലോകേഷ് കനകരാജ്.

സുലൈമാന്‍ അലി അഹമ്മദ് എന്ന കഥാപാത്രമായുള്ള ഫഹദിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നും കമല്‍ഹാസന്‍. സുലൈമാന്റെ 20 മുതല്‍ 60 വരെ പ്രായത്തിലുള്ള ഗെറ്റപ്പിലാണ് ഫഹദ് മാലിക്കില്‍ എത്തിയത്. ചെന്നൈയില്‍ രാജ്കമല്‍ ഫിലിംസിന്റെ ഓഫീസില്‍ വച്ചാണ് കമല്‍ഹാസനും ലോകേഷ് കനകരാജും ഫഹദ് ഫാസിലിനെയും മഹേഷ് നാരായണനെയും അഭിനന്ദിച്ചത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രം ഫഹദിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള ചിത്രവുമായിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോ വഴിയാണ് മാലിക് പ്രേക്ഷകരിലെത്തിയത്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന റോളിലുണ്ടായിരുന്നു. സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT