ചെറുപ്പത്തില്‍ തന്റെ അമ്മ ലിസിയുടെ സിനിമകള്‍ കാണുന്നത് വല്ലാത്ത ട്രോമയായിരുന്നു എന്ന് നടി കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ പടം ബ്ലോക്ക് ബസ്റ്റര്‍ ആയിരിക്കും. അതുകൊണ്ട് ചെറുപ്പത്തില്‍ അമ്മയുടെ സിനിമ കാണുന്നത് സന്തോഷമുള്ള കാര്യമായിരുന്നില്ലെന്ന് കല്യാണി പറയുന്നു. രേഖ മേനോനുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.
കല്യാണി പറഞ്ഞത്:
'ചെറുപ്പത്തില്‍ അമ്മയുടെ സിനിമ കാണുന്നത് വല്ലാത്ത ട്രോമയായിരുന്നു. കാരണം മിക്ക സിനിമകളിലും അമ്മ മരിക്കുകയാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അമ്മ മരിക്കുന്നത് കാണുന്നത് എന്തൊരു ട്രോമയായിരിക്കും. അമ്മ മരിക്കുന്ന സിനിമയാണെങ്കില്‍ എല്ലാം ബ്ലോക്ക് ബസ്റ്ററുകളുമാണ്. അമ്മ ചത്താല്‍ പടം ബ്ലോക്ക് ബസ്റ്റായിരിക്കും. അതുകൊണ്ട് ചെറുപ്പത്തില്‍ അമ്മയുടെ സിനിമകള്‍ കാണുക എന്നത് സന്തോഷമുള്ള കാര്യമായിരുന്നില്ല.
കുഞ്ഞായിരിക്കുമ്പോള്‍ ചിത്രം കണ്ടതിന് ശേഷം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഉറക്കെ കരഞ്ഞതിനെ കുറിച്ചും കല്യാണി പറഞ്ഞു.
'ചെറുപ്പത്തില്‍ ലാല്‍ മാമനെ കാണുമ്പോള്‍ ഞാന്‍ ഓടിപ്പേയി കെട്ടിപ്പിടിക്കുമായിരുന്നു. ഒരു ദിവസം അമ്മ എന്നെ ഷൂട്ടിങ്ങ് സെറ്റിലേക്ക് പറഞ്ഞയച്ചു. അന്ന് ലാല്‍ മാമനെ കണ്ട് ഞാന്‍ ഉറക്കെ കരഞ്ഞു. ആര്‍ക്കും മനസിലായില്ല ഞാന്‍ എന്തിനാണ് കരഞ്ഞതെന്ന്. ചിത്രം സിനിമയില്‍ ലാല്‍ മാമന്‍ അമ്മയെ കുത്തി കൊല്ലുന്ന സീന്‍ ഉണ്ടല്ലോ. അത് കണ്ടത് എനിക്ക് വലിയ ഷോക്കായിരുന്നു. കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തി എന്റെ അമ്മയെ കുത്തി കൊല്ലുക എന്നത് കുട്ടിയായ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു.' , എന്നാണ് കല്യാണി പറഞ്ഞത്.