Film News

കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്, ഷൂട്ട് പ്രഖ്യാപിച്ച് 'കടുവ' ,കണ്ണില്‍ ക്രൗര്യവുവുമായി അവന്‍ വരുന്നുവെന്ന് ഷാജി കൈലാസ്

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ പിറന്നാള്‍ ദിനത്തില്‍ അനൗണ്‍സ് ചെയ്ത പ്രൊജക്ടാണ് കടുവ. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാനത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം. ജൂലൈയില്‍ ചിത്രീകരണം ആലോചിച്ച സിനിമ ജൂലൈയില്‍ ചിത്രീകരണം ആലോചിച്ചിരുന്നതാണ്. കൊവിഡ് മൂലം ഷൂട്ടിംഗ് മാറ്റിവച്ച കടുവ ഉടന്‍ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ പൃഥ്വിരാജ് ചിത്രത്തിലെ നായക കഥാപരാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദവും സമീപദിവസങ്ങളിലുണ്ടായി.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന നായകനാണ് സുരേഷ് ഗോപി ചിത്രത്തിലും. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള വിവാദമായി ഇത് മാറി. പേരും പ്രമേയവും ഉപയോഗിക്കുന്നതില്‍ നിന്ന് മുളകുപ്പാടം ഫിലിംസ് പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രത്തെ കോടതി വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജും ഷാജി കൈലാസും കടുവ ചിത്രീകരണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമായ ജിനു എബ്രഹാം ആണ് കടുവയുടെ തിരക്കഥാകൃത്ത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമക്ക് ശേഷം പൃഥ്വിരാജിന്റെ ബാനറായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുമാണ് കടുവ.

പൃഥ്വിയുടെ അതേ ഇരിപ്പില്‍ സുരേഷ് ഗോപി, കോടതിയിലെത്തിയ സംശയം

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ എസ്ജി 250 എന്ന പേരിനൊപ്പം കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രത്തെയും പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പൊലീസ് ജിപ്പിന് മുകളില്‍ ഇരിക്കുന്ന രീതിയിലായിരുന്നു. സുരേഷ് ഗോപി ചിത്രത്തിന്റെ വന്നപ്പോള്‍ ഏതാണ്ട് ഇതേ ലുക്കിലായിരുന്നു. ഞങ്ങളുടെ അന്വേഷണത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേരെന്നും കഥയിലും സാമ്യതകളുണ്ടെന്നും മനസിലായി. മൗലികമായ ഒരു രചന മറ്റൊരു സിനിമയില്‍ വരുന്നത് ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അംഗീകരിക്കാനാകില്ല എന്നത് കൊണ്ട് കോടതിയെ സമീപിച്ചു. തിരക്കഥാകൃത്ത് എന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ ഉള്‍പ്പെടെ പകര്‍പ്പാവകാശം കോടതിയിലൂടെ ബോധ്യപ്പെടുത്തേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്വം കൂടിയായിരുന്നു. സുരേഷ് ഗോപിയുടേതായി പ്രഖ്യാപിച്ച സിനിമയോട് എതിര്‍പ്പോ, അതിന്റെ അണിയറക്കാരോട് വാശിയോ ഇല്ല. പക്ഷേ വലിയ മുടക്കുമുതലില്‍ പ്രഖ്യാപിച്ച കടുവ എന്ന സിനിമയുടെ തിരക്കഥയും നായകന്റെ പേരുമെല്ലാം അതേ പടി മറ്റൊരു സിനിമയില്‍ ഉണ്ടാകുന്നത് ഞങ്ങളുടെ പ്രൊജക്ടിനെ നന്നായി ബാധിക്കും. ഷാജികൈലാസും പൃഥ്വിരാജും എന്റെ തിരക്കഥ. വിശ്വസിച്ചാണ് ഈ സിനിമയുടെ ഭാഗമായത്.

തര്‍ക്കമല്ല, മൗലികതയുടെ പ്രശ്‌നം

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ കോപ്പിറൈറ്റ് ആക്ട് പ്രകാരം നടത്തിയ രജിസ്‌ട്രേഷന്‍ രേഖകളും തിരക്കഥയുമെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപി ചിത്രത്തിന്റെ പേരും കഥാപാത്രവും തിരക്കഥയും ഞങ്ങളുടേതുമായി സാമ്യം ഇല്ലെങ്കില്‍ അവര്‍ക്ക് ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് തിരക്കഥാകൃത്ത് എന്ന നിലക്ക് മൗലികതയുടെ പ്രശ്‌നമാണ്. നമ്മള്‍ ഏറെ കഷ്ടപ്പെട്ട് തയ്യാറാക്കിയ തിരക്കഥയും സീനുകളും കഥാപാത്രവും മറ്റൊരു സിനിമയില്‍ വരുന്നത് ഉള്‍ക്കൊള്ളാനാകില്ല. ഞങ്ങളുടെ പ്രൊജക്ടുമായി യാതൊരു വിധ സാമ്യവുമില്ലെന്ന് അവര്‍ക്കും എളുപ്പം കോടതിയില്‍ തെളിയിക്കാനാകട്ടെ. കൊവിഡ് വ്യാപനം ഇല്ലെങ്കില്‍ ജൂലൈയില്‍ ചിത്രീകരണം തുടങ്ങാനിരുന്ന സിനിമയാണ് കടുവ. വലിയ പ്രൊജക്ടാണ്. അതിന് വേണ്ടിയുള്ള പ്രീ പ്രൊഡക്ഷന്‍ പൂര്‍ണ തോതില്‍ നടന്നുവരികയായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT