ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടെ തിരക്കഥയില്‍ ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് 'കാതല്‍ ദ കോര്‍'. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാതലിന്റെ തിരക്കഥ കേട്ടപ്പോള്‍ മമ്മൂട്ടി അത് കേട്ടിരുന്ന രീതി തങ്ങളെ എക്‌സൈറ്റ് ചെയ്യിച്ചിരുന്നവെന്ന് തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജിയോ ബേബിയെയാണ് ആദ്യമായി മമ്മൂട്ടിയുടെ പേര് പറയുന്നതും മമ്മൂട്ടിയിലേക്ക് കാതല്‍ എന്ന കഥയെ എത്തിക്കുന്നതും. നമ്മള്‍ കഥപറയുമ്പോള്‍ മമ്മൂക്ക കേട്ടിരിക്കുന്ന ഒരു രീതിയുണ്ട്. ഭയങ്കരമായി തങ്ങളെ എക്‌സൈറ്റ് ചെയ്യിച്ച ഒരു സംഭവമായിരുന്നു അതെന്ന് ആദര്‍ശ് സുകുമാരന്‍ പറയുന്നു.
ഇമോഷണല്‍ സീനിനൊക്കെ വരുമ്പോള്‍ മമ്മുക്കയുടെ ഫേസ് ഒക്കെ മാറും. കഥകേട്ട് കൊണ്ടിരിക്കുമ്പോള്‍ മമ്മൂക്കയുടെ റിയാക്ഷനുണ്ട്. കഥ വര്‍ക്കായതു കൊണ്ടാണല്ലോ അങ്ങനെ സംഭവിക്കുന്നത്. അത് ഭയങ്കര എക്‌സ്പീരിയന്‍സായിരുന്നു.ആദര്‍ശ് സുകുമാരന്‍
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ,ജോസി സിജോ ,ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് ദിവസം കൊണ്ടാണ് കാതലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയുടെ പേരില്‍ നിര്‍മ്മിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് തിയറ്ററുകളിലെത്തിക്കുന്നത്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍.