Film News

'എന്റെ കുട്ടികളുടെ കണ്ണിൽ എന്നെയോർത്ത് അഭിമാനം നിറയുന്നത് എനിക്ക് കാണണം'; മാർവലിന്റെ ഭാ​ഗമാകാനുള്ള താൽപര്യം പറഞ്ഞ് ജൂനിയർ എൻടിആർ

മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാ​ഗമാകാനുള്ള തന്റെ ആ​ഗ്രഹം മുമ്പും തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് നടൻ ജൂനിയർ എൻടിആർ. എന്നാൽ മാർവലിൽ അഭിനയിക്കുക എന്നത് പ്രൊഫഷണലി എന്നതിനെക്കാൾ വ്യക്തിപരമായ ഒരു ഇഷ്ടം കൊണ്ടുകൂടിയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടൻ. തന്റെ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് മാർവൽ എന്നും ഒരു മാർവൽ സിനിമയിൽ താൻ അഭിനയിക്കുക എന്നുള്ളത് അവർക്ക് ഒരു അഭിമാന നിമിഷമായിരിക്കും എന്നുമാണ് ജൂനിയർ എൻടിആർ പറഞ്ഞത്. അവരുടെ കണ്ണുകളിൽ തന്നെക്കുറിച്ചുള്ള അഭിമാനം നിറയുന്നത് കാണാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും മാർവലിലെ തന്റെ പ്രിയ കഥാപാത്രം അയൺ മാൻ ആണെന്നും ജൂനിയർ എൻടിആർ അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജൂനിയർ എൻടിആർ പറഞ്ഞത്:

ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട് എനിക്ക് മാർവൽ ലോകത്തിന്റെ ഭാ​ഗമാകാൻ താൽപര്യമുണ്ടെന്ന്. എനിക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ് മാർവൽ സിനിമകൾ. അയൺമാൻ ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം, നിങ്ങൾക്ക് അയൺ മാൻ ആകണമെങ്കിൽ ഒരു സൂപ്പർ പവർ ഉണ്ടാകണമെന്നോ അല്ലെങ്കിൽ നിങ്ങൾ ഒരു ദൈവമാകണമെന്നോ നിർബന്ധമില്ല. അയൺ മാൻ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ മനസ്സാണ് അത്. അത് വളരെ ലളിതമാണ്. അദ്ദേഹത്തിന്റേത് പോലെ ഒരുമനസ്സുണ്ടെങ്കിൽ എല്ലാവരും സൂപ്പർ ​ഹീറോയാണ്. ഞാനും നിങ്ങളും എല്ലാവരും സൂപ്പർ ഹീറോസാണ്. മാർവൽ സിനിമകൾ എന്നെ ആവേശം കൊള്ളിക്കുന്ന ഒരു കാര്യമാണ്. എനിക്ക് മാർവലിന്റെ ഭാ​ഗമാകണമെന്ന് വലിയ ആ​ഗ്രഹമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുട്ടികൾക്ക് മാർവൽ വളരെ ഇഷ്ടമാണ്. ഞാൻ മാർവൽ വേൾഡിലുള്ള ഒരു സിനിമ അവർ കാണുകയാണെങ്കിൽ അത് അവർക്ക് ഒരു അഭിമാന നിമിഷമായിരിക്കും. എനിക്ക് അവരുടെ കണ്ണുകളിൽ അത് കാണാൻ ആ​ഗ്രഹമുണ്ട്. എപ്പോഴെങ്കിലും അത് നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഞാൻ അതിന് വേണ്ടി പ്രതീക്ഷിക്കുന്നുണ്ട്.

ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻ.ടി.ആറും ഒന്നിച്ച ദേവരയാണ് ജൂനിയർ എൻടിആറിന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്നത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. . രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗമാണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT