Film News

'വിനായകനെ കണ്ടപ്പോള്‍ ചെന്നതാണ്, അതിനെയും വളച്ചൊടിച്ചു'; മാനസികമായി തളര്‍ന്നുവെന്ന് ജോജു

ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിനായകന്റെ ഡിവിഷനില്‍ എല്‍ഡിഎഫ് വിജയം കൈവരിച്ച ആഘോഷ പ്രകടനത്തില്‍ നടന്‍ ജോജു ജോര്‍ജും പങ്കുചേര്‍ന്നത് സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ജോജുവിനെതിരെ സമൂഹമാധ്യമത്തില്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ഇപ്പോഴിതാ ജോജു ജോര്‍ജ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത സുഹൃത്തായ വിനായകനെ കണ്ടതിന്റെ സന്തോഷത്തിലാണ് താന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. അതിനെയാണ് ചിലര്‍ വീണ്ടും വളച്ചൊടിച്ചതെന്നാണ് ജോജു പറഞ്ഞത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു ജോജുവിന്റെ പ്രതികരണം.

ജോജു ജോര്‍ജിന്റെ വാക്കുകള്‍:

'ഉറ്റചങ്ങാതിയെ പെട്ടെന്നു കണ്ടതിന്റെ സന്തോഷത്തില്‍ ഓടിവന്നതാണ്. വിനായകന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തമ്മില്‍ കാണുമ്പോള്‍ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങള്‍. മാത്രമല്ല ഒരു നടനെന്നതിലുപരി വിനായകനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അയാള്‍ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണ്.

ആ സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്.

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

SCROLL FOR NEXT