Film News

തൊണ്ണൂറുകളിലെ ദൂരദര്‍ശന്‍ കാലത്തേക്ക് കൊണ്ട് പോകുന്ന മനോഹര ചിത്രം, സബാഷ് ചന്ദ്രബോസിനെക്കുറിച്ച് സജിന്‍ ബാബു

വി.സി അഭിലാഷിന്റെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും, ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളാകുന്നസബാഷ് ചന്ദ്രബോസ് എന്ന സിനിമയെ പ്രശംസിച്ച് സംവിധായകന്‍ സജിന്‍ ബാബു. എന്റര്‍ടെയിനര്‍ സ്വഭാവമുളള സിനിമ ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും. നടന്‍ മമ്മൂട്ടിയാണ് സിനിമയുടെ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.

ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച ചിത്രം ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. സിനിമയുടെ പ്രിവ്യൂ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു.

സബാഷ് ചന്ദ്രബോസിനെക്കുറിച്ച് സജിന്‍ ബാബു

സുഹൃത്തും,നാട്ടുകാരാനും,സംവിധായകനുമായ Vc Abhilash ന്റെ ഓഗസ്റ്റ് 5ന് തിയറ്ററുകളിൽ റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രമായ "സബാഷ് ചന്ദ്ര ബോസ്സി"ന്റെ പ്രിവ്യൂ കാണാൻ സെൻട്രൽ മാളിലെ സിനി പോളിസിൽ പോയപ്പോൾ നായകൻ വിഷ്ണു ഉണ്ണി കൃഷ്ണനെയും,സംവിധായകനെയും കണ്ടപ്പോൾ...
തൊണ്ണൂറുകളിലെ ദൂരദർശൻ കാലത്തേക്കും,അതിന്റെ രസകരമായ ഓർമകളിലേക്കും നമ്മെ കൂട്ടികൊണ്ട് പോകുന്ന മനോഹര ചിത്രം എല്ലാവരും തിയറ്ററുകളിൽ തന്നെ പോയി കാണാൻ ശ്രമിക്കണം...

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.

സ്‌നേഹ പാലിയേരി നായികയാവുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹന്‍, ഭാനുമതി പയ്യന്നൂര്‍, മുഹമ്മദ് എരവട്ടൂര്‍, ബാലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. ആര്‍ട്ട് : സാബുറാം, മിക്‌സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: ശ്രിക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, പ്രോമോ പോസ്റ്റര്‍ ഡിസൈന്‍സ്: ബിജേഷ് ശങ്കര്‍, ഫിലിം മാര്‍ക്കറ്റിങ്: ദി നയണ്‍ സ്റ്റോക്ക്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT