Film News

അയ്യപ്പനോ കോശിയോ ആരാകണം ജോണ്‍ എബ്രഹാം?, ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചു

തമിഴിനും കന്നഡക്കും തെലുങ്കിനും പുറമേ അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്. 2020ലെ വന്‍വിജയമായി മാറിയ മലയാള ചിത്രം ജോണ്‍ എബ്രഹാം ആണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയിന്‍മെന്റ് വന്‍തുകയ്ക്ക് ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി. സംവിധായകനോ മറ്റ് താരങ്ങളോ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും ടൈറ്റില്‍ റോളുകളിലെത്തിയ ചിത്രമാണ്. അട്ടപ്പാടിയിലെ എസ് ഐ അയ്യപ്പന്‍നായരെ ബിജു മേനോനും കോശി കുര്യനെ പൃഥ്വിരാജും അവതരിപ്പിച്ചു. ഹിന്ദിയിലെത്തുമ്പോള്‍ അയ്യപ്പനെയാണോ കോശിയെ ആണോ ജോണ്‍ എബ്രഹാം അഭിനയിക്കാന്‍ തെരഞ്ഞെടുക്കുന്നതെന്ന് കാത്തിരുന്നറിയാം.

തെലുങ്ക് റീമേക്കില്‍ സൂപ്പര്‍താരം ബാലകൃഷ്ണ ഉള്‍പ്പെടെയുള്ള പേരുകള്‍ തുടക്കത്തില്‍ കേട്ടിരുന്നുവെങ്കിലും രവി തേജയും റാണ ദഗ്ഗുബട്ടിയും അയ്യപ്പനും കോശിയുമാകുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. തമിഴ് റീമേക്കില്‍ അയ്യപ്പന്റെ റോളില്‍ ശരത്കുമാറും, കോശിയായി ശശികുമാറും എത്തുമെന്നാണ് അറിയുന്നത്. ആടുകളം, ജിഗര്‍തണ്ട എന്നീ സിനിമകള്‍ നിര്‍മ്മിച്ച എസ് കതിരേശനാണ് തമിഴില്‍ നിര്‍മ്മിക്കുന്നത്. സുരേഷ് പ്രൊഡക്ഷന്‍സും ഹാരിക ഹസൈന്‍ ക്രിയേഷന്‍സുമാണ് തെലുങ്കില്‍ ചിത്രം നിര്‍മ്മിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് ട്വിറ്ററില്‍ വൈറല്‍

ലോക്ക് ഡൗണ്‍ കാലത്ത് ട്വിറ്ററില്‍ വൈറല്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു മലയാള സിനിമയാണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. ബിജു മേനോനും, പൃഥ്വിരാജും തകര്‍ത്തഭിനയിച്ച സിനിമയാണ് പുറത്തിറങ്ങി മൂന്നാം മാസത്തിലും ചര്‍ച്ചയായിരിക്കുന്നത്. സിനിമയുടെ ബ്രില്യന്‍സ് ചര്‍ച്ച ചെയ്യുന്നത് മലയാളി പ്രേക്ഷകരല്ല, തമിഴ്-തെലുഗ് പ്രേക്ഷകരാണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ കണ്ടവര്‍ മലയാളം പതിപ്പിന് കയ്യടിക്കുന്നതിനൊപ്പം, തങ്ങളുടെ ഭാഷയിലെ റീമേക്ക് ആരെ വച്ചാവണം എന്നതും ചര്‍ച്ചയാക്കുന്നുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ അജിതിനെയോ വിജയ്‌യോ ആവാം പക്ഷേ ബിജു മേനോന്റെ അയ്യപ്പന് ആര് പകരമാകുമെന്നാണ് ഒരു ട്വീറ്റ്. സിനിമ ഗംഭീരമാണെങ്കില്‍ കോശി അപ്പന് മുന്നില്‍ ഭാര്യയെ തല്ലുന്ന രംഗം അനാവശ്യമല്ലേ എന്ന് പൃഥ്വിയെ ട്വീറ്റില്‍ ടാഗ് ചെയ്ത് പുനെയില്‍ നിന്നുള്ള കോളജ് അധ്യാപകന്‍ കുനാല്‍ റേ ചോദിക്കുന്നു. തമിഴില്‍ ആര്യയും ജയം രവിയും റീമേക്കില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ചിത്രം തമിഴിലെത്തുമ്പോള്‍ കോശിയായി പൃഥ്വിരാജിനെ നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരും ഉണ്ട്.

ആടുകളം, ജിഗര്‍തണ്ട എന്നീ സിനിമകള്‍ നിര്‍മ്മിച്ച എസ് കതിരേശന്‍ ആണ് അയ്യപ്പനും കോശിയും തമിഴ് പതിപ്പ് നിര്‍മ്മിക്കുന്നത്. അയ്യപ്പനായി ശരത്കുമാറും, കോശിയായി ശശികുമാറും തമിഴില്‍ എത്തുമെന്നാണ് സൂചനകള്‍. തെലുങ്ക് പതിപ്പില്‍ രവി തേജ അയ്യപ്പനായും റാണാ ദഗ്ഗുബട്ടി കോശിയായും സ്‌ക്രീനിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബാലകൃഷ്ണ, ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെലുങ്കില്‍ ത്രിവിക്രം ശ്രീനിവാസിന്റെയും, സുധീര്‍ വര്‍മ്മയുടെയും പേരുകള്‍ സംവിധായകരായി കേള്‍ക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ റീമേക്ക് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

2020ലെ ആദ്യ രണ്ട് മാസത്തിനുള്ളില്‍ മലയാളത്തിലുണ്ടായ വമ്പന്‍ ഹിറ്റുകളിലൊന്നാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രവുമാണ്. 2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും 35 കോടിക്ക് മുകളിലാണ് വേള്‍ഡ് വൈഡ് ആയി കളക്ഷന്‍ നേടിയത്. സംവിധായകന്‍ രഞ്ജിത്തും പിഎം ശശിധരനുമാണ് നിര്‍മ്മിച്ചത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തെലുങ്കില്‍ നായകനായ ചിത്രവും ആദ്യമായി സംവിധാനം ചെയ്ത ചിത്രവും തുടര്‍ച്ചയായി റീമേക്ക് ചെയ്യപ്പെടുന്നുവെന്നത് പൃഥ്വിരാജിനും അഭിമാനിക്കാനാകുന്ന നേട്ടമാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയാണ് നായകന്‍. സഹോ ഫെയിം സുജീത് ആണ് സംവിധാനം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT