2019 ഡിസംബറില്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരീഡ് ചിത്രം മാമാങ്കം ഡിസംബര്‍ 12നും അജയ് വാസുദേവിന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ഷൈലോക്കും ഡിസംബര്‍ 20നുമാണ് റിലീസ് നിശ്ചയിച്ചിരുന്നത്. നവംബര്‍ 21ന് റിലീസ് ചെയ്യാനിരുന്ന മാമാങ്കം ഡിസംബറിലേക്ക് മാറിയതോടെ ഫെസ്റ്റിവല്‍ റിലീസായി രണ്ട് മമ്മൂട്ടി ചിത്രം വേണ്ടെന്ന തീരുമാനത്തില്‍ ഷൈലോക്ക് വഴിമാറി. 2020 ജനുവരി 23നാണ് ഷൈലോക്ക് തിയറ്ററുകളിലെത്തുക. ഷൈലോക്ക് മാര്‍ച്ചിലാണ് എത്തുന്നത് എന്ന പ്രചരണം തെറ്റാണെന്നും മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാത്തതിനാല്‍ ഡിസംബറിലേക്ക് ചിത്രം റിലീസ് മാറ്റിയത് കൊണ്ട് ഷൈലോക്ക് നീട്ടിവച്ചിരിക്കുന്നതാണെന്നും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറയുന്നു.
ജോബി ജോര്‍ജജിന്റെ കുറിപ്പ്
സ്നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്നേഹത്തോടെ.
രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ ഷൈലോക്കിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് നായിക. സിനിമയിലെ മേജര്‍ റോള്‍ ആണ് രാജ്കിരണ്‍ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
തമിഴിലും മലയാളത്തിലുമായാണ് സിനിമ പുറത്തുവരുന്നത്. തമിഴില്‍ കുബേരന്‍ എന്നാണ് പേര്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന. മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. രണദിവേ ക്യാമറയും ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിദ്ദീഖ്, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം