2017ല്‍ പുറത്തിറങ്ങിയ ടിയാനു ശേഷം ജിയെന്‍ കൃഷ്ണകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അയല്‍. ആന്‍ അഗസ്റ്റിന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മിസ്റ്ററി സ്വഭാവത്തിലുള്ള ചിത്രത്തില്‍ മുരളി ഗോപിയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിര്‍വഹിക്കുന്നത് മുരളി ഗോപി തന്നെയാണ്.
ആര്‍ ജെ ബാലാജി നായകനായ തമിഴ് ചിത്രം 'റണ്‍ ബേബി റണ്‍' ആണ് ജിയെനിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്നു. 'റണ്‍ ബേബി റണ്ണി'നു ശേഷം എസ് യുവ തന്നെയാണ് അയലിന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ധിഖ്, ദര്‍ശന സുദര്‍ശന്‍, രേഖ ഹാരീസ്, രവി സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് അയല്‍ നിര്‍മ്മിക്കുന്നത്. സംഗീതം മുരളി ഗോപിയും, എഡിറ്റിംങ് അയൂബ് ഖാനും ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജെയിന്‍ പോള്‍,
കലാസംവിധാനം - രഞ്ജിത് കൊത്തെരി, മേക്കപ്പ് - ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനര്‍ - ആയിഷ ഷഫീര്‍ സേട്ട്, സൗണ്ട് ഡിസൈന്‍ - അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിങ് - വിഷ്ണു പി സി, ആക്ഷന്‍ - ശക്തി ശരവണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ജിതുന്‍ രാധാകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍ - ഷാരൂഖ് റഷീദ്, പ്രൊജക്റ്റ് ഡിസൈനര്‍ - എം എസ് അരുണ്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ - നിദാദ് കെ എന്‍, പബ്ലിസിറ്റി ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍. പി ആര്‍ ഒ - എ. എസ് ദിനേശ് , ആതിര ദില്‍ജിത്, ഓണ്‍ലൈന്‍ - ഒബ്‌സ്‌ക്യൂറ, മാര്‍ക്കറ്റിംഗ് - ബിനുബ്രിങ്‌ഫോര്‍ത്ത്