Film News

നിമിഷയ്‌ക്കൊപ്പം സിനിമ ചെയ്തത് ഒരു അനുഭവമായിരുന്നു: 'ഇന്നലെ വരെ'യ കുറിച്ച് ജിസ് ജോയ്

നിമിഷ സജയനൊപ്പം സിനിമ ചെയ്തത് തനിക്ക് ഒരു അനുഭവമായിരുന്നുവെന്ന് സംവിധായകന്‍ ജിസ് ജോയ്. ഇത്രയും അണ്‍പ്രെഡിക്റ്റബിളായൊരു അഭിനേത്രിക്കൊപ്പം താന്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നും ജിസ് ദ ക്യുവിനോട് പറഞ്ഞു.

ജിസ് ജോയ് പറഞ്ഞത്:

നിമിഷയ്ക്ക് സിനിമയില്‍ ഒരുപാട് പെര്‍ഫോം ചെയ്യാനുണ്ട്. സാധാരണയായി ഞാന്‍ ചെയ്യുന്ന സിനിമകളിലെ നായികമാരെ പോലെ വളരെ പോസ്റ്റീവായൊരു കഥാപാത്രമല്ല നിമിഷയുടേത്. ഇത്രയും അണ്‍പ്രെഡിക്റ്റബിളായ ഒരു അഭിനേത്രിക്കൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഞാന്‍ ലളിത ചേച്ചിയുടെയും മഞ്ജു വാര്യറിന്റെയും എല്ലാം കൂടെ സിനിമ ചെയ്തിട്ടുണ്ട്. അതേ നാണയത്തിലുള്ള ഒരു നടിയാണ് നിമിഷയും.

ഒരു രീതിയലും നമുക്ക് പ്രെഡിക്റ്റ് ചെയ്യാന്‍ കഴിയില്ല അവരെ. ഓരോ ടേക്കും വളരെ വ്യത്യസ്തമാണ്. സിനിമ ചെയ്യുന്നതിന് മുമ്പ് ഇതെല്ലാം പല അഭിമുഖങ്ങളിലും നിമിഷയെ കുറിച്ച് വായിച്ചിട്ടുണ്ടെന്ന് അല്ലാതെ ജീവിത്തില്‍ അത് എക്‌സ്പീരിയന്‍സ് ചെയ്തത് ആദ്യമായിട്ടാണ്. സെറ്റില്‍ ചിരിച്ച് നില്‍ക്കുകയാണെങ്കിലും അതേ സമയത്ത് തന്നെ ഇമോഷണല്‍ സീനുകളെല്ലാം നിമിഷ മനോഹരമായി ചെയ്യും. നിമിഷയ്‌ക്കൊപ്പം സിനിമ ചെയ്തത് ഒരു അനുഭവം തന്നെയായിരുന്നു.

ജിസ് ജോയ് ആദ്യമായി ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ഇന്നലെ വരെയില്‍ കേന്ദ്ര കഥാപാത്രമാണ് നിമിഷ. നിമിഷയ്ക്ക് പുറമെ ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ.

റെബാ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, ഡോ.റോണി, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണ് ഇന്നലെ വരെയെന്നും ജിസ് ജോയ് വ്യക്തമാക്കി.

സിനിമയുടെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി. അടുത്ത മാസങ്ങളിലായ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും ജിസ് ജോയ് പറയുന്നു.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT