Film News

ബന്‍വാര്‍ സിംഗ് ഷെഖാവത്തിന് ഷമ്മിയുടെ മാനറിസമുണ്ട്; അല്ലുവിനെ ഫഹദ് വിറപ്പിക്കുമെന്ന് ജിസ് ജോയ്

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ 'പുഷ്പ' ഡിസംബര്‍ 17നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം സിനിമയുടെ തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിലെ ഫഹദിന്റെ സീനും സമൂഹമാധ്യമത്തില്‍ തരംഗമായി. ഇപ്പോഴിതാ മലയാളത്തില്‍ അല്ലു അര്‍ജുന് ശബ്ദം നല്‍കിയ ജിസ് ജോയി ഫഹദിന്റെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സാധാരണ തെലുങ്ക് സിനിമകളില്‍ കാണുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്തെന്നാണ് ജിസ് ജോയ് പറഞ്ഞത്. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ മാനറിസം ആ കഥാപാത്രത്തിനുണ്ട്. അല്ലുവിനെ ഫഹദ് വിറപ്പിക്കുന്ന സീനുകളുണ്ടെന്നും ജിസ് ജോയ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജിസ് ജോയ് പറഞ്ഞത്:

'പുഷ്പയുടെ ഡബ്ബിങ്ങിന് പോകുന്നതിന് മുമ്പ് ഞാന്‍ കരുതിയത് മലയാളത്തില്‍ നിന്ന് ഒരുപാട് പേര്‍ മറ്റ് ഭാഷകളില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്. അപ്പോള്‍ ഒരു ടിപ്പിക്കല്‍ വില്ലനായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷെ ഭയങ്കര രസകരമായൊരു കഥാപാത്രമാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ ഫഹദിന് മെസേജ് അയക്കുകയും ചെയ്തിരുന്നു. ഭയങ്കര രസമായിട്ട് ചെയ്തിട്ടുണ്ട്. ഗറ്റപ്പ് തന്നെ മൊട്ടത്തലയൊക്കെയായി. പിന്നെ എവിടെയൊക്കെയോ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ മാനറിസം ഒക്കെ ആ കഥാപാത്രത്തിനുണ്ട്. അല്ലുവിനെയൊക്കെ ഇയാള്‍ വിറപ്പിക്കുന്ന ചില സീനുകള്‍ ഉണ്ട്. സാധാരണ ഗതിയില്‍ വില്ലന്‍ മുന്‍പില്‍ അല്ലു പോയാല്‍ മൊത്തം കയ്യടിയും അല്ലുവിനാണ് കിട്ടാറ്. ഇതില്‍ പക്ഷെ ഒരു ഗിവ് ആന്റ് ടേക്ക് പരിപാടിയാണ്. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അല്ലുവിനെ ഒരു ഇരുത്തം വന്ന നടനെ പോലെ തോന്നി.'

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ 20ാമത്തെ ചിത്രം കൂടിയാണിത്.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT