Film News

വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ഒരു നടന്റെ അഭിനിവേശം: മമ്മൂട്ടിയുടെ 'പുഴു'വിനെ കുറിച്ച് ജീത്തു ജോസഫ്

'പുഴു' പോലൊരു സിനിമ മമ്മൂട്ടി ചെയ്യാന്‍ കാരണം നടനെന്ന നിലയില്‍ അടങ്ങാത്ത അഭിനിവേശമുള്ളതുകൊണ്ടാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന വിഷയമാണ് 'പുഴു' എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് അത് മമ്മൂട്ടി ചെയ്തതെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ജീത്തു ജോസഫിന്റെ വാക്കുകള്‍:

അടുത്തിടെ ഇറങ്ങിയ 'പുഴു' എന്ന സിനിമ, മറ്റുള്ളവര്‍ എടുക്കാന്‍ മടിക്കുന്ന സബ്ജക്ടാണ്. പക്ഷെ മമ്മൂക്ക അത് ചെയ്തു. അത് ഒരു ആക്ടറിന്റെ അടങ്ങാത്ത അഭിനിവേശമാണ്. ഒരു നല്ല ആക്ടറിനേ ആ അഭിനിവേശം ഉണ്ടാവൂ. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം. അതാണ് അദ്ദേഹത്തിന്റെ മഹത്വം.

മമ്മൂക്കയുമായുള്ള ഒരു സിനിമ തന്റെ നടക്കാത്തൊരു സ്വപ്നമാണെന്നും ജീത്തു ജോസഫ് പറയുന്നു. മമ്മൂട്ടിയുമായൊരു സിനിമ തന്റെ മനസിലുണ്ട്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ എക്സ്പറ്റേഷനായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ലെന്നും ജീത്തു വ്യക്തമാക്കി.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT