Film News

'അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ജഡ്ജ്മെന്റ്സ് ഉണ്ട്'; കഥ ഇഷ്ടപ്പെട്ടാലേ ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കാറുള്ളൂ എന്ന് ജീത്തു ജോസഫ്

നിർമാതാവ് ആന്റണി പെരുമ്പാവൂരിന് സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റേതായ ജഡ്ജ്മെന്റ്സ് ഉണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. തന്നോടുള്ള വിശ്വാസം കൊണ്ടോ തനിക്ക് പരിചയമുള്ള ഒരാളാണ് എന്ന് കരുതിയോ അല്ല ആന്റണി സിനിമ ചെയ്യുന്നതെന്നും അദ്ദേ​ഹത്തിന് കഥ ഇഷ്ടപ്പെടണമെന്നും ജീത്തു ജോസഫ് പറയുന്നു. ജീത്തു ജോസഫിന്റെ രണ്ടാമത്തെ സിനിമയായ മമ്മി ആൻഡ് മീ എന്ന ചിത്രത്തിൻ കഥ കേട്ടിട്ട് നിർമാതാവായ ജോയ് മാത്യുവിനോട് ഇത് സിനിമയാണ് ജോയ് തീർച്ചായയിട്ടും ഇത് ചെയ്യണമെന്ന് പറഞ്ഞത് ആന്റണിയായിരുന്നു എന്നും നേരിന്റെ പ്രസ്സ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കവേ ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് നേര്. ഡിസംബർ 21 ന് ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

ജീത്തു ജോസഫ് പറഞ്ഞത്:

നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യം ഞാൻ പറയാം. എന്റെ രണ്ടാമത്തെ സിനിമയായ മമ്മി ആൻഡ് മീയുടെ പ്രൊഡ്യൂസർ ജോയ് തോമസിന്റെ സുഹൃത്താണ് ആന്റണി പെരുമ്പാവൂർ. അദ്ദേ​ഹം ആന്റണിയോട് ഒന്ന് കഥ പറയണം എന്ന് എന്നോട് പറഞ്ഞു. അന്ന് എനിക്ക് ആന്റണിയെ അറിയാം പക്ഷേ ഞാൻ സിനിമ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പാറ്റേൺ വച്ചിട്ട് ഞാൻ ഓർത്തു ആ പ്രൊജക്ട് നടക്കില്ലായിരിക്കുമെന്ന്. ഞാൻ ചെന്ന് കഥ പറഞ്ഞപ്പോൾ ആന്റണി പറഞ്ഞു, ഉ​ഗ്രൻ സിനിമയാണ് ജോയ് തീർച്ചയായിട്ടും ചെയ്തിരിക്കണമെന്ന്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ജഡ്ജ്മെന്റ്സ് ഉണ്ട്. അപ്പോൾ അദ്ദേ​ഹത്തിന് ആ കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടാലേ ചെയ്യൂള്ളൂ. പ്രൊഡ്യൂസർ ഇൻവസ്റ്റ് ചെയ്യുമ്പോൾ അത് ചിന്തിക്കില്ലേ?

ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘നേര്’. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു വക്കീലിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT