Film News

'ആദ്യ ദിനം 75 കോടി', ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങ്ങുമായി ജവാൻ, തകർത്തത് പത്താന്റെ റെക്കോർഡ്

ആദ്യ ദിനം കളക്ഷൻ റെക്കോർഡുകൾ സൃഷ്ട്ടിച്ച് ഷാരൂഖ് ഖാൻ ആറ്റ്ലീ ചിത്രം ജവാൻ. ഷാരൂഖ് ചിത്രം പത്താനെ മറികടന്ന് ആദ്യ ദിനം ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി ജവാൻ. ഇൻഡസ്ട്രി ട്രാക്കർ സക്നിൽക്കിന്റെ റിപോർട്ട് പ്രകാരം 75 കോടിയാണ് ഇന്ത്യയിൽ നിന്ന് റിലീസ് ദിനം ജവാൻ നേടിയത്. ഇതിൽ 65 കോടി ഹിന്ദി വേർഷനിൽ നിന്നും 10 കോടി തമിഴ് തെലുങ്ക് ഭാഷകളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ ആർ ആർ, ബാഹുബലി 2, കെ ജി എഫ് 2 എന്നീ സിനിമകൾക്ക് ശേഷം നാലാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയത്.

റിലീസ് ദിവസം 60 കോടിയിലധികം നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോർഡിനൊപ്പം ആദ്യ ദിവസം ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനും ജവാന്റെ പേരിലായി. ഷാരൂഖിന്റെ തന്റെ മുൻ സിനിമയായ പത്താൻ നേടിയ 57 കോടി എന്ന റെക്കോർഡാണ് ഇപ്പോൾ ജവാൻ മറികടന്നിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ ആദ്യ ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ജവാന്റെ പേരിലായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT