Film News

കൊറോണ ഭീതിയില്‍ ബോണ്ട്, ‘നോ ടൈം ടു ഡൈ’ റിലീസ് മാറ്റി

കൊറോണ ഭീതിയില്‍ ബോണ്ട്, ‘നോ ടൈം ടു ഡൈ’ റിലീസ് മാറ്റി

THE CUE

കൊറോണ പേടിയില്‍ ഹോളിവുഡും. ജെയിംസ് ബോണ്ട് സീരിസിലെ 25-ാമത് ചിത്രമായ 'നോ ടൈം ടു ഡൈ' ഇനി നവംബറിലെത്തും. ഏപ്രില്‍ മാസമാസിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് റിലീസ് തീയതി നവംബറിലേയ്ക്ക് മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിലീസ് മാറ്റിയ വിവരം ജെയിംസ് ബോണ്ട് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. എംജിഎം, യൂണിവേഴ്‌സല്‍ ആന്റ് ബോണ്ട് പ്രൊഡ്യൂസേഴ്‌സ്, മൈക്കല്‍ ജി വില്‍സണ്‍, ബര്‍ബറ ബ്രൊക്കോളി എന്നിവരുടെ ട്വിറ്റര്‍ പേജുകളിലൂടെയും വാര്‍ത്ത പുറത്തു വന്നിരുന്നു. ഈ വര്‍ഷം നവംബര്‍ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. യു.കെ റിലീസ് നവംബര്‍ 12നായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലായി തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഉപേക്ഷിച്ചു. കാരി ജോജി ഫുക്വാങ്കയാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോകപ്രശസ്ത പ്രൊഡക്ഷന്‍ കമ്പനിയായ എംജിഎം ആണ് നിര്‍മ്മാണം. 250 മില്യന്‍ ഡോളറാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. എംഐ സിക്‌സ് ഉദ്യോഗസ്ഥനായ ജെയിംസ് ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് വേഷമിടുന്നു. ഇറ്റലിയിലെ വെനീസില്‍ നടക്കാനിരുന്ന ടോം ക്രൂസിന്റെ 'മിഷന്‍ ഇംപോസിബിള്‍' ഏഴാം ഭാഗത്തിന്റെ ചിത്രീകരണവും മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകല്‍.

അതേസമയം ലോകത്താകമാനം 94000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 3200 ആയി. ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുളള പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങിയ 'നോ ടൈം ടു ഡൈ'യുടെ റിലീസ് തീയതി മാറ്റിയതായി അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT