Film News

'ചിന്ന ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേ'; ട്രെയിലറിന് പിന്നാലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ജലധാര പമ്പ്സെറ്റിലെ 'കുരുവി' ​ഗാനം

ഉർവശി, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962ലെ കുരുവി എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിത്തിൻ്റെ വരികൾക്ക് കൈലാസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈഷ്ണവ് ഗിരീഷാണ്. ചിത്രത്തിന്റെ ട്രെയിലറിന് സമാനമായി സിനിമയുടെ കോമഡി സ്വഭാവവും നാട്ടിൻ പുറത്തെ ചെറിയ പ്രശ്നങ്ങളുമെല്ലാം കാണിച്ചുകൊണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നർമിക്കുന്നത്. ആഗസ്റ്റ് പതിനൊന്നിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

ചിത്രം ഒരു യഥാർഥ സ്റ്റോറിയിൽ നിന്ന് എടുത്തതാണെന്നതാണ് ചിത്രത്തിന്റെ അട്രാക്ഷൻ എന്ന് ഉർവശി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉർവശ്ശിയും ഇന്ദ്രൻസും തമ്മിൽ നടക്കുന്ന ഒരു കേസിന്റെ കഥയാണ് നർമ്മത്തിലൂടെ ചിത്രം പറയുന്നത്. സാധാരണക്കാർക്ക് പെട്ടന്ന് ചിത്രം റിലേറ്റ് ചെയ്യാൻ പറ്റുമെന്നും ഉർവശി പറഞ്ഞു. രൂക്ഷമായി പറയാനുള്ള റിലേഷൻഷിപ്പാണ് സിനിമയിലുള്ളത്. കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്ന ഒരാൾക്കെതിരെയുള്ള കേസാണ്. ആ ട്രാവലിൽ അതിനിടയിൽ പലസമയങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ഉർവശി പറഞ്ഞു.

ഒരു പമ്പ് സെറ്റാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം, പക്ഷേ ടീച്ചർ ആ പമ്പ്‌സെറ്റ് കണ്ടിട്ട് പോലുമില്ല. അതിന്റെ പേരിലാണ് കേസ്. കോടതിയിൽ ചെല്ലുമ്പോൾ തെളിവ് വേണം, സെന്റിമെന്റ്‌സിന് പ്രാധാന്യമില്ല.
ടി.ജി രവി

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT