Film News

മേപ്പടിയാന്‍ സംവിധായകന് ഉണ്ണി മുകുന്ദന്‍ വക ബെന്‍സ് ജി ക്ലാസ്, 'സമ്മാനമല്ല അര്‍ഹിക്കുന്നത്'

തന്റെ വിജയചിത്രമൊരുക്കിയ സംവിധായകന് മെഴ്‌സിഡസ് ബെന്‍സ് ജി ക്ലാസ് ആഡംബര കാര്‍ സമ്മാനമായി നല്‍കി ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ സംവിധാനം ചെയ്ത വിഷ്ണു മോഹനാണ് ഉണ്ണിയുടെ സമ്മാനം. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച വിജയ ചിത്രങ്ങളിലൊന്നാണ് മേപ്പടിയാന്‍. യുഎംഎഫ് എന്ന സ്വന്തം ബാനറില്‍ ഉണ്ണി തന്നെയാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചത്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം നമ്മള്‍ മേപ്പടിയാന്റെ ഷൂട്ട് തുടങ്ങി. എന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും ധൈര്യം കാണിച്ച ഒരു പ്രവൃത്തിയാണത്. എന്റെയൊപ്പെം ഒരു പര്‍വ്വതം പോലെ താങ്ങായി കൂടെ നിന്നതിന് നന്ദി. 2 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ ഹൃദയങ്ങള്‍ കീഴടക്കി,പ്രശംസകള്‍ പിടിച്ച് പറ്റി.

ബാഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലം മികച്ച ഇന്ത്യന്‍ ചിത്രം, താഷ്‌കന്റ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ ഒദ്യോഗിക പ്രവേശനം, ദുബായി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമ, ജെ .സി ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡില്‍ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ്.....എന്നിങ്ങനെ പല അവാര്‍ഡുകളും സിനിമ സ്വന്തമാക്കി.എനിക്കറിയാം വളരെ താമസിച്ച് പോയെന്ന്. പക്ഷേ, നിങ്ങളിത് അര്‍ഹിക്കുന്നു. ഇതാ നിങ്ങളുടെ ഡ്രൈവ്.സത്യസന്ധമായും ആത്മാര്‍ത്ഥമായും ഞങ്ങളുടെ കൂടെ നിന്നതിന് ,എന്റെയും മേപ്പടിയാന്‍ ടീമിന്റെയും ഭാഗത്ത് നിന്നുള്ള സമ്മനമാണിത്. താങ്കളുടെ ആത്മാര്‍ത്ഥത താരതമ്യപ്പെടുത്താനാകാത്തതാണ്. ഇതൊരു തുടക്കം മാത്രമാണ്. ഒരിക്കലും പിടിച്ച് കെട്ടാന്‍ കഴിയാത്ത വിധം മുന്നോട്ട് പോകൂ, നേടാത്ത് എല്ലാം നേടിയെടുക്കൂ.ഇതൊരു സമ്മാനമല്ല ,ഇത് താങ്കള്‍ അര്‍ഹിക്കുന്നു'

ആഡംബര കാറുകളുടെയും പ്രി ഓണ്‍ഡ് എസ്യുവികളുടെയും കേരളത്തിലെ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്. കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ വിഷ്ണു മോഹന് കാറിന്റെ താക്കോല്‍ കൈമാറി. ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച മേപ്പടിയാന്‍ സിനിമയുടെ കഥയും വിഷ്ണു മോഹന്റേതാണ്്. 2022 ജനുവരി 14-നാണ് മേപ്പടിയാന്‍ റീലീസ് ചെയ്തത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT