Film News

‘തളര്‍ന്നു പോകാഞ്ഞാല്‍ തക്ക സമയത്ത് കൊയ്യാം’; ട്രാന്‍സിന്റെ അഞ്ച് വര്‍ഷങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നെന്ന് തിരക്കഥാകൃത്ത് വിന്‍സെന്റ്

THE CUE

അന്‍വര്‍ റഷീദ് ഏഴ് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്ത 'ട്രാന്‍സ്' ക്രിസ്മസിന് തിയേറ്ററിലെത്തുന്നതിന്റെ കൗണ്ട് ഡൗണിലാണ് പ്രേക്ഷകര്‍. സംവിധായകന്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എത്തുന്നതെങ്കില്‍ തിരക്കഥാകൃത്ത് വിന്‍സെന്റ് വടക്കന്‍ ട്രാന്‍സിനായി മാറ്റിവെച്ചത് അഞ്ച് വര്‍ഷങ്ങളാണ്. മൂന്ന് വര്‍ഷം എഴുതാനായും രണ്ട് വര്‍ഷം ഷൂട്ടിങ്ങിനായും വേണ്ടി വന്ന 'ട്രാന്‍സ'് കാലം ജീവിതത്തില്‍ പക്ഷെ സംഘര്‍ഷം നിറഞ്ഞതായിരുന്നെന്ന് വിന്‍സെന്റ് പറയുന്നു.

മലയാളത്തിലുള്ള എന്റെ ആദ്യ തിരക്കഥ കൊയ്‌തെടുക്കാനുള്ള സമയമെത്തിയിരിക്കുന്നു. നീണ്ടതും പ്രക്ഷുബ്ധവുമായിരുന്നു ആ യാത്ര. കഷ്ടപ്പാടുകള്‍, ആത്മസന്ദേഹം, കണ്ണീര്‍, ബലപരീക്ഷണങ്ങള്‍..സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള നിങ്ങളുടെ പാതയില്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണ്.  
വിന്‍സെന്റ് വടക്കന്‍

വര്‍ഷങ്ങള്‍ക്കൊടുവില്‍ തന്റെ ആദ്യ തിരക്കഥ സിനിമയായി പുറത്തിറക്കുന്നതിലുള്ള സന്തോഷം ബൈബിള്‍ വചനത്തോട് ബന്ധപ്പെടുത്തിയാണ് വിന്‍സന്റ് പങ്കുവെയ്ക്കുന്നത്. 'നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്. തളര്‍ന്നു പോകാഞ്ഞാല്‍ തക്ക സമയത്ത് നാം കൊയ്യും.' (ഗലാത്യര്‍ 6:9) എന്ന ഭാഗത്തോടെയാണ് കുറിപ്പിന്റെ ആരംഭം.

ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി ട്രാന്‍സ് പ്രേക്ഷകരിലെത്തും.  

അഞ്ച് സുന്ദരികള്‍ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായനാക്കി അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. സൈക്കഡലിക് അന്തരീക്ഷത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രം നില്‍ക്കുന്ന ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിട്ടിരുന്നു.

ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ സൂചനകള്‍ പുറത്തുവിടാതെയായിരുന്നു ചിത്രീകരണം. കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്. സെപ്തംബര്‍ ആദ്യവാരം ആംസ്റ്റര്‍ഡാമില്‍ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി പാക്കപ്പ് ആയതായി ഫഹദ് പോസ്റ്റ് ചെയ്തിരുന്നു. അമല്‍ നീരദ് ആണ് ഛായാഗ്രഹണം. ആമിക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ട്രാന്‍സിന് ഉണ്ട്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT