Film News

'ഇത് ഫുൾ സയൻസാ'; കോംപ്ലിക്കേറ്റഡായ ഒരു കഥയുമായി അർജുൻ അശോകൻ ചിത്രം 'അൻപോടു കൺമണി' കോൺസെപ്റ്റ് പോസ്റ്റർ

അർജുൻ അശോകൻ, അനഘ നാരായണൻ എന്നീവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അൻപോടു കൺമണി'യുടെ കോൺസപ്റ്റ് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ട് പേർ അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സംഭവഭങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രം നിർമിക്കുന്നത്. 'അൻപോടു കണ്മണി'യുടെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രം 2024 നവംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

പ്രെ​ഗ്നൻസി ടെസ്റ്റ് കിറ്റിനൊപ്പം ഇത് ഫുൾ സയൻസാണ് അതുകൊണ്ട് കോംപ്ലിക്കേറ്റഡായണെന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈനായി കൊടുത്തിരിക്കുന്നത്. അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സരിൻ രവീന്ദ്രനാണ്. എഡിറ്റിംഗ് നിർവഹിക്കുന്ന സുനിൽ എസ്. പിള്ളയാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകരുന്നത്. പ്രദീപ് പ്രഭാകർ ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറുമാണ്. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിൻ്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും റനീഷ് കടവത്ത് ലൈൻ പ്രൊഡ്യൂസറുമാണ്. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച 'കവി ഉദ്ദേശിച്ചത്' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അൻപോട് കൺമണി. 'രമണിചേച്ചിയുടെ നാമത്തില്‍' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ലിജു ജോമസ് പ്രേക്ഷകർക്കിടെയിൽ ശ്രദ്ധ നേടുന്നത്. ബിജു മേനോനും ആസിഫ് അലിക്കുമൊപ്പം നരേനും അഞ്ജു കുര്യനും ലെനയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT