Film News

ഇന്ത്യൻ 2 വിന് 200 കോടി?; കമൽ ഹാസൻ ചിത്രങ്ങളുടെ പിന്നാലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ

ശങ്കർ കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2 വിന് പിന്നാലെ ഓടിടി പ്ലാറ്റ്ഫോമുകൾ. വിക്രത്തിന് പിന്നാലെയെത്തുന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം 200 കോടി രൂപയ്ക്ക് വിറ്റു പോയെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 1996 ലെ കമൽ ഹാസന്റെ കൾട്ട് ക്ലാസിക് ചിത്രമാണ് ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ഇന്ത്യൻ 2. പ്രഖ്യാപന സമയം മുതൽ കമൽ ഹാസൻ ആ​രാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിൽ ഡീ ഏജിങ്ങ് ടെക്നോളജി ഉപയോ​ഗിക്കും എന്ന വാർത്തയും ഇതിനിടെ പുറത്തു വന്നിരുന്നു.

കമൽ ഹാസന്റേതായി അവസാനമായി പുറത്തു വന്ന ചിത്രം ലോകേഷ് കന​ക​രാജ് സംവിധാനം ചെയ്ത വിക്രമായിരുന്നു. തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 435 കോടിയിലേറെയാണ്. വിക്രം എന്ന ചിത്രത്തിന്റെ വിജയം കമൽ ഹാസൻ ചിത്രങ്ങളുടെ വിപണി മൂല്യം വർധിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം കമല്‍ ഹാസന്റെ 233-ാം ചിത്രമായ കെഎച്ച്233 ന്റെ (ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ല) ഡിജിറ്റൽ അവകാശം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോം 125 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നും ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ഇന്ത്യൻ 2 വിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍. രത്‌നവേലു, രവിവര്‍മന്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യന്‍ 2. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉധയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT