Film News

ട്രോൾ ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണമുണ്ടാവും, ഒരു സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും ട്രോൾ ചെയ്യപ്പെട്ട നടി ഞാനാണ്; കീർത്തി സുരേഷ്

തൊടരി എന്ന തമിഴ് ചിത്രത്തിന് ശേഷം വലിയ തരത്തിൽ തനിക്ക് ട്രോളുകൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് എന്ന് നടി കീർത്തി സുരേഷ്. ധനുഷ് കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രഭു സോളമൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തൊടരി. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ തരത്തിലുള്ള ട്രോളുകളാണ് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത് എന്നും എന്നാൽ മഹാനടിയുടെ റിലീസിന് ശേഷം അത് അവസാനിച്ചു എന്നും കീർത്തി പറയുന്നു. ഒരുപക്ഷേ ആ സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ഒരാൾ ഞാനിയിരുന്നിരിക്കാം. എന്നാൽ അതേ സമയം സ്വയം നവീകരിക്കാൻ സാഹായിക്കുന്ന തരത്തിലുള്ള ട്രോളുകൾ നല്ലതാണെന്നും കീർത്തി എസ്എസ് മ്യൂസിക്ക് എന്ന യുട്യൂബ് ചാനലിന് നൽകി അഭിമുഖത്തിൽ പറഞ്ഞു.

കീർത്തി സുരേഷ് പറഞ്ഞത്:

ഒന്ന് അവർ എന്നെ ട്രോൾ ചെയ്യുന്നുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാരണം ഉണ്ടാകും. മറ്റൊന്ന് നിങ്ങളെ ടീസ് ചെയ്യുന്നതിന് വേണ്ടി ചെയ്യുന്നതായിരിക്കാം. തിരുത്തലുകൾ ആവശ്യമുള്ള കാര്യത്തിനാകും ട്രോളുകൾ കിട്ടുന്നത് എങ്കിൽ, അത്തരം തിരുത്തലുകളിലൂടെ ഞാൻ അൽപം കൂടി മികച്ചതാകുമെങ്കിൽ ആ ട്രോളുകൾ നമുക്ക് ഒരു പ്രശ്നമല്ല. അത്തരത്തിലുള്ള ട്രോളുകൾക്ക് നിങ്ങളെ വളർത്താനും അല്ലെങ്കിൽ നിങ്ങൾക്ക് നല്ലൊരു അധ്യായം പറഞ്ഞു തരാനും സാധിക്കും. പക്ഷേ മറ്റ് തരത്തിലുള്ള ട്രോളുകൾ എന്നത്, നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും വരുന്നതാണ്. അതിൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അങ്ങനെ ചെയ്യുന്നവർ അത് ചെയ്തുകൊണ്ടേയിരിക്കും. അത് കുഴപ്പമില്ല, അതിൽ നിന്നും മുന്നോട്ട് പോവുക എന്നതേ വഴിയുള്ളൂ. ട്രോളുകളിൽ നമ്മൾ തിരുത്തേണ്ടതോ അല്ലെങ്കിൽ പഠിക്കേണ്ടതോ ആയ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് അത് ചെയ്യാം. അതേസമയം അതിൽ നിന്ന് ഒന്നും ഇല്ലെങ്കിൽ അത് അവിടെ കളയുക. എല്ലാവരെയും സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ലല്ലോ? ചില ട്രോളുകൾ കണ്ട് എനിക്ക് തന്നെ ചിരി വന്നിട്ടുണ്ട്. അത് അത്രയും ചിരിക്കുന്ന ഒരു ട്രോൾ ആണെങ്കിൽ മാത്രമേ അത് നമ്മുടെ അടുത്തേക്ക് എത്തുകയുള്ളൂ. അതിൽ ചിരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ചിരിക്കാം, അതിൽ നിന്ന് നമ്മുക്ക് എന്തെങ്കിലും ഉൾക്കൊള്ളാനുണ്ടെങ്കിൽ അത് ഉൾക്കൊള്ളാം. ഇത് രണ്ടും അതിലില്ലെങ്കിൽ അവരോട് പോയി അത് ചെയ്യരുത് എന്ന് പറയാൻ കഴിയില്ലല്ലോ? നിങ്ങളെ അത് വേദനിപ്പിക്കും. അത്തരത്തിലുള്ള ട്രോളുകളിൽ എന്ത് മാത്രം ഞാൻ വേദനിച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾ ആളുകൾ പറയുമ്പോൾ അത് വേദനിപ്പിക്കും. പക്ഷേ ഞാൻ അതിൽ പ്രതികരിക്കാറില്ല. തൊടരി എന്ന സിനിമയ്ക്ക് ശേഷം എനിക്ക് ഒരുപാട് ട്രോളുകൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ആ സമയത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ഒരാൾ ഞാനിയിരുന്നിരിക്കാം. പിന്നീട് മഹാനടി വന്നു, അതിന് ശേഷം ട്രോളുകൾ അവസാനിച്ചു. ഞാൻ അതിൽ പ്രതികരിക്കാനോ മറ്റോ പോയിട്ടില്ല, ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടേയിരുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT