Film News

കൊവിഡ് പ്രതിസന്ധി:പ്രതിഫലം 25 ശതമാനം കുറച്ച് തമിഴ് സംവിധായകന്‍ ഹരി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിമിമാ മേഖല ഉള്‍പ്പടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യം പരിഗണിച്ച് തന്റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുകയാണ് തമിഴ് സംവിധായകനായ ഹരി. തന്റെ പുതിയ ചിത്രത്തിന് വേണ്ടി സ്ഥിരം വാങ്ങുന്നതില്‍ നിന്ന് 25 ശതമാനം കുറവ് തുകയേ പ്രതിഫലമായി വാങ്ങൂ എന്നാണ് ഹരി അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൂര്യ നായകനായെത്തുന്ന 'അറുവാ'ആണ് ഹരിയുടെ അടുത്ത ചിത്രം. കൊവിഡും ലോക്ക് ഡൗണും സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്, നിര്‍മ്മാതാക്കളെ സഹായിച്ചാല്‍ മാത്രമേ ഈ സാഹചര്യത്തില്‍ നിന്ന് കരകയറാനാകൂ എന്ന് ഹരി പ്രസ്താവനയില്‍ പറഞ്ഞു. ഹരിയുടെ തീരുമാനത്തിന് പിന്തുണയുമായി തമിഴ് സിനിമാ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

നടനും സംവിധായകനുമായ വിജയ് ആന്റണി തന്റെ വരാനിരിക്കുന്ന മൂന്ന് പ്രൊജക്ടുകളുടെ പ്രതിഫലം 25 ശതമാനം കുറയ്ക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടന്‍ ഹരീഷ് കല്യാണും തന്റെ പ്രതിഫലം 25 ശതമാനം കുറച്ചതായി അറിയിച്ചിരുന്നു.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT